ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/അതിജീവനം... ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം... ജീവിതം

ലോകം മുഴുവൻ ലോക് ഡൗൺആണ്.ചൈനയിൽ തുടങ്ങിയ കൊറോണ വിമാനം പിടിച്ച് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. ലോകത്ത് എവിടെ പോയാലും ഒരു മലയാളി ഉണ്ടെന്ന് പറയുന്നത് എത്ര സത്യമാണ്. എവിടെ എന്ത് സംഭവിച്ചാലും അത് നമ്മുടെ ഈ കൊച്ചു കേരളത്തെയും ബാധിക്കും. അതുപോലെ കൊറോണയും. ഫോൺ വിളിയിലും ടി വി യിലും പത്രത്തിലും കൊച്ചുവർത്തമാനങ്ങളിൽ പോലും കൊറോണയാണ് താരം. സ്കൂളുകൾ അടച്ചു ,പരീക്ഷകൾ മാറ്റിവച്ചു, പൊതുഗതാഗതം തടഞ്ഞു, യാത്രകൾ മുടങ്ങി. മരണം ആചരിക്കുന്നില്ല വിവാഹം ആഘോഷിക്കുന്നില്ല ,ഉത്സവങ്ങളും സൗഹൃദ കൂടികാഴ്ച്ചകളും ഇല്ല. സാമൂഹിക അകലം പാലിക്കുകയാണ് നമ്മൾ. മനുഷ്യർ വീടുകളിലേക്ക് ഒതുങ്ങിയതോടെ നിരത്തുകളിൽ കിളികളും മൃഗങ്ങളും സ്വതന്ത്രരായി . പക്ഷികളും പൂമ്പാറ്റകളും കീരികളും അണ്ണാറക്കണ്ണന്മാരും എല്ലാം തിരിച്ചെത്തി. മനുഷ്യൻ്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി പ്രകൃതിയെ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പക്ഷിമൃഗാദികളുടെ നിലനിൽപ്പ് അപകടത്തിലാവാൻ തുടങ്ങിയത്.വാഹന ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷവായു ശുദ്ധമായി. ഭക്ഷ്യവസ്തുക്കളുടെ അഭാവം ലഭ്യമായവയെ ഉപയോഗപ്പെടുത്താനും കൃഷി ചെയ്യാനും പഠിപ്പിച്ചു.വീട്ടിലിരിക്കുന്നതിലൂടെ പല സർഗാത്മക കഴിവുകൾ കണ്ടെത്താനും പുതിയ കാര്യങ്ങൾ ചെയ്യാനും പഠിക്കാനും സാധിച്ചു.കേരളത്തിൻ്റെ പാരസ്പരിക ജീവിതം വൈറസിനെ പ്രതിരോധിച്ച രീതി ലോകത്തിന് മാതൃകയും വലിയ വാർത്തയുമായി. ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും പോലീസും സാമൂഹ്യ പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് രോഗവ്യാപനം തടഞ്ഞു നിർത്തി. രോഗവ്യാപന സാധ്യതകൾ ആദ്യമേ മനസ്സിലാക്കി Break the chain പോലുള്ള ക്യാംപയിന,കൾ ആരംഭിച്ചു. ബോധവൽക്കരണ വീഡിയോയുമായി സർക്കാറും പോലീസും എല്ലാം എത്തി. ജാതിമത ഭേദമന്യേ എല്ലാവരും പ്രവർത്തിച്ചു. വ്യക്തി ശുചിത്വം തന്നെ രോഗ പ്രതിരോധത്തിൻ്റെ വലിയ ഭാഗമെന്ന് നാം മനസ്സിലാക്കി . സാനി റ്റെസറുകൾക്കും മാസ് കുക്കൾക്കും രോഗനിയന്ത്രണത്തിലുള്ള പങ്ക് നാം തിരിച്ചറിഞ്ഞു .പാവപ്പെട്ടവനോടുള്ള കരുതലും ഉത്തരവാദിത്വവും community Kitchenകളിലൂടെയും ഭക്ഷ്യ കിറ്റ് വിതരണത്തിലൂടെയും വെളിവായി. അന്യസംസ്ഥാന തൊഴിലാളികളെ പോലും നാം പരിഗണിച്ചു. ഈ പ്രതികൂല സാഹചര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്തതിൽ ഭരണാധികാരികൾക്കുള്ള പങ്ക് വളരെ വലുതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ലോകത്തിന് തന്നെ വഴികാട്ടികളായി. ചുരുക്കി പറഞ്ഞാൽ ഈ കൊറോണ കാലം നമ്മെ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചിരിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. വ്യക്തി ശുചിത്വം പാലിക്കേണ്ടതിൻ്റെയും പ്രകൃതിയോടിണഞ്ഞി ജീവിക്കുന്നതിൻ്റെയും ആവശ്യകത തിരിച്ചറിഞ്ഞു.


നിരുപമ പാർവ്വതി.എസ്
9 M ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം