ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ജൂൺ 17 ന് ജിടിഎച്ച്എസ്സിലെ സാമൂഹ്യശാസ്ത്രക്ലബിൻെറ ഉദ്ഘാടനം നടന്നു.ആഗസ്ത് 15 ന് എച്ച് എം ജയപ്രഭ ടീച്ചറ്‍ ദേശീയപതാക ഉയർത്തി തുടർന്ന് ദേശീയഗാനാലാപം,ക്വിസ് മൽസരം ,മിഠായി വിതരണം എന്നിവ നടന്നു.ആഗസ്ത് 9ന്ഹിരോഷിമ നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം നടത്തി.ഒക്ടോബർ 2 ന്സാമൂഹ്യശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ സ്കുളും പരിസരവും വൃത്തിയാക്കി.ഗാന്ധിജിയുംശുചിത്വഭാരതവും എന്ന വിഷയത്തെപറ്റി സെമിനാർ നടത്തി.ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും സർദ്ദാർ വല്ലഭായ് പട്ടേൽ ജൻമദിനവും അസംബ്ളിയിൽ സാമൂഹ്യശാസ്ത്രഅധ്യാപിക ഷെറിൻ ടീച്ചർ പ്രതിപാദിച്ചു. ദേശീയ ഐക്യത്തിനായിപത്തുമിനിട്ട് മൗനം ആചരിച്ചു.