ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ


ഇന്ന് ഈ ലോകം നേരിടുന്ന ഒരു വലിയ പകർച്ചവ്യാധി ആണല്ലോ കോവിഡ്19 അഥവാ കൊറോണ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതാ..

                                         വെറും കണ്ണുകൊണ്ട് കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയായ വൈറസ് ആണ് ഈ രോഗം ഉണ്ടാക്കുന്നത്. ചൈനയിലെ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉൽഭവം. ഇപ്പോൾ 125 ലധികം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ ഒരു ലക്ഷത്തിലധികംആളുകൾ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞിരിക്കുന്നു .ഇന്നു ലക്ഷക്കണക്കിന് രോഗികളാണ് ലോകത്തുള്ളത്. വൈറസ് ബാധക്കു ശേഷം15 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കും .ചുമ ,ജലദോഷം, തൊണ്ടവേദന ,ശ്വാസതടസ്സം, പനി മുതലായവയാണ് രോഗലക്ഷണങ്ങൾ . രോഗിയായ ഒരാളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പകരുന്നത് സ്രവങ്ങളിലൂടെയാണ്.' രോഗിയായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. അതുകൊണ്ടുതന്നെ ജനസമ്പർക്കം കുറക്കുക എന്നതാണ് ഈ രോഗത്തെ തടയാനുള്ള എളുപ്പമാർഗം. ഇതുവരെ കൊറോണക്ക് കൃത്യമായമരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സഹായകമരുന്നുകളാൽ ഒരുപാട് ജീവൻ രക്ഷപ്പെടുന്നു എന്നതാണ് ഒരു ആശ്വാസം. രോഗപ്രതിരോധശേഷി കൂട്ടുന്നത് രോഗത്തെ തടയാൻ സഹായിക്കും. തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിക്കാണ് കേരളത്തിൽ ആദ്യമായി കൊറോണ സ്ഥിരീകരിക്കപ്പെട്ടത് . ഇതാണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ..

മുൻകരുതൽ

                                         ഈ വൈറസ് പടരാതിരിക്കാൻ സ്വീകരിക്കാവുന്ന എളുപ്പമാർഗം വീട്ടിൽ തന്നെ ഒതുങ്ങിക്കൂടലാണ് . ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തുടരുക. അത്യാവശ്യ ഘട്ടത്തിൽ മാത്രമേ പുറത്തിറങ്ങാവൂ.' അതിനായി വാഹനങ്ങളും സ്ഥാപനങ്ങളും എല്ലാം സർക്കാർ നിയന്ത്രിച്ചു. അവശ്യസാധനങ്ങൾക്കായി നിശ്ചിത സമയം കട തുറക്കാൻ അനുമതി ഉണ്ടായി .. "വ്യക്തിശുചിത്വവും ശാരീരിക അകൽച്ചയും" ഇതായിരുന്നു ആദ്യമായി നിർദ്ദേശിക്കപ്പെട്ട പ്രതിരോധ മാർഗം. ഇതിൻ്റെ ഭാഗമായി രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. മാസ്ക് കൊണ്ടോ ടവ്വൽ കൊണ്ടോ വായും മൂക്കും മറച്ചു കെട്ടണം. കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ കൊണ്ടോ കൂടെക്കൂടെ കഴുകണം. ശാരീരിക അകൽച്ചയും സാമൂഹിക ഒരുമയും എന്ന പ്രതിജ്ഞ പാലിക്കാനായി ജില്ലകളിൽ മുഴുവൻ ജാഗ്രതാനിർദ്ദേശം സർക്കാർ നൽകി .രാവും പകലും ഉറക്കമില്ലാതെ പൊലീസും മറ്റ് അധികാരികളും ജനങ്ങളെ നിയന്ത്രിച്ചു. ജനങ്ങളുടെ സഹകരണത്തിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് രോഗത്തെ നിയന്ത്രിക്കാനാകും എന്ന് കരുതുന്നു. വിദേശത്തു നിന്ന് വന്നവർ പുറത്തിറങ്ങാതെ 15 ദിവസം വീടുകളിൽ തുടരാൻ നിർദ്ദേശമുണ്ടായി.


പോരാടുന്നവർ

                                         സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവനു വേണ്ടി യുദ്ധം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും. ഇവർക്ക് കരുതലുമായി നല്ല മനുഷ്യരും നമ്മുടെ സർക്കാരും.. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അതിനായി സർക്കാർ പറയുന്ന മുൻ കരുതൽ നിർദേശങ്ങൾ അനുസരിക്കുകയും, ജാഗ്രതയോടെ, കരുതലോടെ ഒന്നായി ,സാമൂഹിക അകലം പാലിച്ച്, ജീവിക്കാം. നമുക്ക് വിജയിക്കാം


"അതിജീവിക്കും നമ്മൾ ഈ മഹാമാരിയെ"

ദൃശ്യ ദിനേശ്.കെ
5A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം