ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിലെ രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്,സാർസ് വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ നന്നായി സോപ്പിട്ടു കഴുകണം. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരമെങ്കിലും ഉരച്ചു കഴുകേണ്ടതാണ് ശരിയായ രീതി. ഇതു വഴി കൊറോണ,എച്ച് ഐ വി, ഹെർപിസ്,ഇൻഫ്ലുനസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറക്കുക. വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.പകർച്ച വ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്. രോഗ ബാധിതരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും വൃത്തിയായി സോപ്പിട്ട് കുളിക്കുക.നാം ഓരോരുത്തരും സ്വന്തം ശുചിത്വം ശ്രദ്ധിച്ചാൽ ഈ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |