ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/**കരുതാം മുന്നേറാം*

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം മുന്നേറാം

കേരളക്കര പ്രളയത്തിൽ നിന്നും നിപ്പ വൈറസിൽ നിന്നും അതിജീവിച്ചിട്ട് കാലമേറെയായില്ല. തൊട്ടുപിന്നാലെ ഇതാ മറ്റൊരാൾ കൂടി. കോവിഡ് 19, ചെല്ലപ്പേര് കൊറോണ വൈറസ്. ഇതിന്റെ തുടക്കം ചൈനയിലായിരുന്നു. പല സാങ്കേതിക വിദ്യകളും കണ്ടുപിടിച്ച ചൈനക്കാർക്ക് ഇതിനൊരു പരിഹാരം കാണാനായില്ല. അവരുടെ അശ്രദ്ധ മൂലം അതു ലോക രാജ്യങ്ങളിലാകമാനം വ്യാപിച്ചു. കേരളക്കര നിപ്പയെ കേരളത്തിൽ തന്നെ ഒതുക്കിയത് പോലെ അവർ ചെയ്തിരുന്നെങ്കിൽ ലോകം ഇന്നീ ഗതി യിലാകുമായിരുന്നില്ല. ഇന്ത്യ യിലും എത്തി. അതിലെ ഒരു കൊച്ചു സംസ്ഥാനമായ നമ്മുടെ കേരളത്തിലും. കോറോണക്ക് പരക്കാൻ അധിക സമയം വേണ്ടി വന്നില്ല. "ഇന്ന് അകലം പാലിച്ചാൽ നാളെ അരികത്തുണ്ടാകും" എന്ന് പലരും പറഞ്ഞെങ്കിലും ഏറെപ്പേരും അതു കാര്യമാക്കിയില്ല. അങ്ങനെ അതു മനുഷ്യനെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. കണ്ണുകൾ കൊണ്ട് കാണാനാകാത്ത വിധം സൂക്ഷ്മമായ വെറുമൊരു വൈറസിന് മാനുഷിക ജീവിതത്തെ പൂർണമായും സ്തംഭിപ്പിക്കാൻ സാധിച്ചു. ആഡംബരവും ധൂർത്തും ജീവിത മുദ്രയാക്കിയ മനുഷ്യകുലത്തെ ജീവിതം എന്ത് എന്ന് പഠിപ്പിച്ചും സമയമുണ്ടായിട്ടും സമയമില്ലാതിരുന്ന മനുഷ്യന് സമയമുണ്ടാക്കിക്കൊടുത്തും കൊട്ടാരത്തിലെ സുഖജീവിതം നയിച്ചവനെ കുടിലിലെ പട്ടിണിപ്പാവത്തിന്റെ ജീവിതം അനുഭവിപ്പിച്ചും കോവിഡ് 19 ഇന്നും ഒരു കൗതുകമായി ലോകത്ത് ബാക്കി നിൽക്കുന്നു. ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാനായി ലോകരാജ്യങ്ങളെമ്പാടും സുരക്ഷ പ്രവർത്തനങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും ഊർജിതമാക്കിക്കൊണ്ടിരിക്കുന്നു.അതെ. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നിപ്പയെ പ്രതിരോധിച്ച അതേ ശക്തിയിൽ തന്നെ ഇതിനെയും ചെറുക്കാം. സർക്കാരിന്റെ നിർദ്ദേശങ്ങളെയും മറ്റും കാര്യമായി കണക്കിലെടുത്തു ഓരോരുത്തരും അവരവരുടെ സുരക്ഷ ഉറപ്പാക്കിയാൽ അതിവേഗത്തിൽ തുരത്താം നമുക്കിതിനെ. ഈ മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ലക്ഷങ്ങളെപ്പോലെ ഇനിയുമൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കുക. ആ ലക്ഷങ്ങൾക്ക് വേണ്ടി.........ജന്മനാടിനു വേണ്ടി.......... സ്വന്തത്തിന് വേണ്ടി..........

ആയിഷ ഫിദ. പി
7 E ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം