ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിസന്ധിയിൽ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിസന്ധിയിൽ അതിജീവനം
    ആരോഗ്യമാണ് ധനം ! ആരോഗ്യം ഉണ്ടെങ്കിലെ ഏതൊരു മനുഷ്യനും അവന്റേതായ കാര്യങ്ങൾ ചെയ്യാൻ കഴിയൂ. ആരോഗ്യകുറവ് അവനെ രോഗങ്ങളിലേക്ക് നയിക്കുന്നു. ഇന്ന് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന അസുഖം പെട്ടെന്ന് ബാധിക്കുന്നതും ആരോഗ്യകുറവ് ഉള്ളവർക്കാണ്. വയോജനങ്ങളെയും കുട്ടികളെയും ഈ രോഗം പെട്ടെന്ന് ബാധിക്കുന്നത്. വിദേശ രാഷ്ട്രങ്ങളിൽ പ്രായഭേദമന്യേ ഒത്തിരി ജനങ്ങളെ ഇത് ബാധിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ആരോഗ്യ മേഖലയുടെ മികവ് കൊണ്ട് രോഗികളുടെ സംഖ്യയും മരണനിരക്കും വളരെ കുറവാണ്. ഈ കാരണം കൊണ്ടു തന്നെ നമ്മുടെ ആരോഗ്യമേഖല ലോകശ്രദ്ധ ആകർഷിച്ചു.
     കൊറോണാ വൈറസിന്റെ വ്യാപനം തടയാനായി അന്താരാഷ്ട്ര ഏജൻസികളും വിദഗ്ധരും ഉപദേശിക്കുന്നത് , വ്യക്തി ശ്വചിത്വവും സുരക്ഷിതമായ അകലം പാലിക്കലുമാണ്.  'ചങ്ങലപ്പൊട്ടിക്കൽ ' ഏറ്റെടുത്തുകൊണ്ട് സോപ്പിട്ട് കൈ കഴുകാനും സാനിറ്റൈസറുകൾ ഉപയോഗിക്കാനും എല്ലാവരും ശ്രദ്ധിക്കണം. സർക്കാരും ആരോഗ്യ മേഖലയും ഇതിന്റെ പ്രചാരണം ഏറ്റെടുത്തു കൊണ്ട് സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും കൊവിഡ് വിമുക്ത പ്രവർത്തനങ്ങളിൽ മുന്നേറുകയാണ് നമുക്കും ആ കുടകീഴിൽ ചേർന്നു നിൽക്കാം.

"ആരോഗ്യം അതാണ് മൂലധനം "

ഫാത്തിമ ബുഹൈന
7 E ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം