ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണയെക്കുറിച്ച് നാം അറിയണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെക്കുറിച്ച് നാം അറിയണം

കൊറോണ എന്ന മഹാവ്യാധി ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കണ്ടെത്തിയത്. കൈകളിലൂടെ ശ്വാസകോശത്തിലെത്തുന്ന നോവൽ കൊറോണ വൈറസ് വ്യക്തികളുടെ ജാഗ്രതക്കുറവും ശുചിത്വമില്ലായ്മയും കൊണ്ടായിരിക്കാം മറ്റു നാടുകളിലേക്കും പടരാനിടയായത്. വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ലാത്ത കൊറോണ വൈറസിന്റെ വകഭേദങ്ങൾ 1960 മുതൽ നമ്മെ വേട്ടയാടുന്നതായി കണ്ടെത്തി. പിന്നീട് എ ബോള, സാർസ്' ,നി പ ഇവയെല്ലാം തരണം ചെയ്ത നാമിന്ന് കൊറോണക്കെതിരെ പൊരുതുന്നു. സൂര്യന്റെ പുറംവശമായ കൊറോണയ്ക്ക് ഒരു കിരീടത്തിന്റെ ആകൃതിയാണ്.

ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30 ന് കേരളത്തിലായിരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആൻഡ് റിസർച്ചിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കണക്കുകൾ പ്രകാരം ഇന്ന് ഇന്ത്യയിൽ 723 ഓളം മരണം സംഭവിച്ച് ലോകത്താവട്ടെ, 2 ലക്ഷത്തോളം പേർ മരണത്തിന് കീഴടങ്ങി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പലരും പുകഴ്ത്തി പറയുകയുണ്ടായി. ഈ മഹാമാരിയുടെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ചില നിർദേശങ്ങൾ പറയുന്നു. സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസ റോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക. സാമൂഹിക അകലം പാലിക്കു ക. കൈ കൊണ്ട് മൂക്കും വായും നിരന്തരം തൊടാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വൽ കൊണ്ട് മുഖം മറയ്ക്കുക. മാസ്ക് ധരിക്കുക. ലക്ഷണങ്ങളായ ചുമ, പനി, ശ്വാസതടസ്സം, തുമ്മൽ എന്നിവ നേരിടുകയാണെങ്കിൽ സ്വയം ക്വാറന്റെനിൽ പ്രവേശിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പൂർണമായും കൃത്യമായും പാലിക്കുക.

കൊറോണ വൈറസ് ബാധിച്ചവരെ 28 ദിവസം നിരീക്ഷണം നിർബന്ധമാക്കുകയും സൗജന്യ ചികിത്സ നൽകുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം.പരസ്പരം സഹായിച്ചും സഹകരിച്ചും കേരള സർക്കാരും ജനതയും ലോകത്തിന് മാതൃകയാവുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു മാസത്തിൽ എത്തി നിൽക്കുന്ന ഈ ലോക് സൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. ഈ കാലത്തെ പറഞ്ഞറിയിക്കവേണ്ടാത്ത ഒരു സമൂഹം തന്നെയാണ് നഴ്‌സുമാർ. നാം ജനിച്ചു വീണ ആ മാലാഖക്കൈകൾ "നിപ്പ യിൽ പൊലിഞ്ഞ പോലൊരു കണ്ണീർ ഇനിയില്ലാതിരിക്കട്ടെ. മതമില്ലാതെ, വർഗീയതയില്ലാതെ ഈ ലോക് ഡൗൺ നമ്മെ സ്നേഹിക്കാൻ പഠിപ്പിച്ചു. ഇന്ന് നേരമുണ്ട് മലയാളിക്ക്. ചക്ക പറിക്കാനും .മാങ്ങക്കെറിയാനും എല്ലാം. അമ്മയ്ക്കും അച്ഛനും ഒപ്പമിരിക്കാൻ, ഉണ്ണാൻ, ഉറങ്ങാൻ ,മക്കൾക്കൊപ്പം കളിക്കാൻ ഒത്തിരി സമയം. ഈ അവസരത്തിൽ "ഉർവ്വശീശാപം ഉപകാരം എന്നു തന്നെ തോന്നാറുണ്ട്.

പ്രാർഥന മുരളി.ജി
5 A ജി.യു.പി.എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം