ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം
ഒരു കൊറോണ അവധിക്കാലം
കൊറോണ ഭീകരമായ വൈറസ് ആണ്.ആദ്യമായി ചൈനയിലെ ഒരാൾക്ക് കൊറോണ ബാധിച്ചപ്പോൾ അതൊരു ഗുരുതരമായ അസുഖമാണ് എന്ന് ആരും മനസ്സിലാക്കിയില്ല. അതുകൊണ്ടാണു ആ വൈറസ് പരന്ന് എല്ലായിടത്തും എത്തിയത്. ധാരാളം ആളുകൾ മരിക്കുകയും ചെയ്തു. അതിനുശേഷമാണ് സർക്കാർ ലോക്ഡൗൺ എന്ന പദ്ധതി കൊണ്ടുവന്നത്. അതിനുശേഷം ധാരാളം ആളുകൾ രോഗം മാറി ആശുപത്രി വിട്ട് പോവുകയും ചെയ്തു. ധാരാളം മനുഷ്യർ സർക്കാർ പറഞ്ഞത് അനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കുന്നു. എന്നാലും ചിലരൊക്കെ ഇതൊന്നും അനുസരിക്കാതെ പുറത്ത് ഇറങ്ങി നടക്കുന്നുണ്ട്. അവർക്ക് പോലീസ് കടുത്ത ശിക്ഷ കൊടുക്കുന്നുണ്ട്. ഷോപ്പിങ് മാളുകൾ, ബീച്ചുകൾ, മാർക്കറ്റ് തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്. പച്ചക്കറി കടകൾ രാവിലെ 5 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. പൊതു ഗതാഗതം പാടില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പോലീസിന്റെ അനുമതി പ്രകാരം പ്രൈവറ്റ് വാഹനങ്ങളിൽ 3 പേർക്ക് യാത്ര ചെയ്യാം. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ആഘോഷങ്ങൾ പാടില്ല. ഈ അവധിക്കാലം നമുക്ക് സന്തോഷപ്രദവു൦ വിജ്ഞാനപ്രദവും ആക്കാം. വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാം. കുടുംബാംഗങ്ങളുടെ കൂടെ കളിക്കാം. ടിവി കാണാം. വിജ്ഞാനപ്രദമായ കളികളിൽ പങ്കെടുക്കാം. അടുക്കളയിൽ സഹായിക്കാം. കഥകളും കവിതകളും എഴുതാം. വീട്ടിൽ തന്നെ കൃഷി ചെയ്ത വിഷം ഇല്ലാത്ത പച്ചക്കറികൾ കഴിച്ച് സുരക്ഷിതമായി ജീവിക്കാം. കൊറോണ എന്ന കോവിഡ് 19 നെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം