ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

ലോകം മുഴുവനും നടുക്കിയ കൊറോണ
ബന്ധങ്ങളെല്ലാം അകറ്റിയ കൊറോണ
കവലകളെല്ലാം നിശ്ചലമായി
രോഗങ്ങളെല്ലാം കൊറോണയിൽ മാഞ്ഞപ്പോൾ
ആശുപത്രികൾ മാത്രം ബാക്കിയായി
കെട്ടിപ്പിടിത്തവും ഒത്തുചേർന്നിടലും
ആളുകളിൽനിന്ന് മാഞ്ഞു പോയി
അയൽവാസികളുമില്ല ബന്ധുക്കളുമില്ല
ബന്ധുവിരുന്നുകൾ ഒന്നുമില്ല
സോപ്പുകളും ,ഹാൻഡ് വാഷും, സാനിറ്റൈസറും
നിത്യോപയോഗ വസ്തുക്കളായി.
കൂട്ടുകാരുമില്ല കളികളുമില്ല
കളിസ്ഥലങ്ങൾ മാത്രം ബാക്കിയായി.
മനുഷ്യന്റെ കാര്യങ്ങൾ കൊറോണയിൽ നിന്നപ്പോൾ
പ്രകൃതിയ്ക്കും കിട്ടി ഒരു പുനർജന്മം

വീട്ടുകാരെല്ലാം വീടുകളിൽ നിന്നപ്പോൾ
വീട്ടിലെ കാര്യങ്ങൾ കെങ്കേമമായി
പൂർവികർ പറഞ്ഞൊരു ലോകം
നമ്മുടെ തൊട്ടരികത്തായി എത്തിടുന്നു
" എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം "
എന്ന ഗാന്ധി വചനം നാമോർത്തിടേണം.

റോഷൻ കെ.
5 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത