ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നാൽ മുന്നേറാം

ഒരുമിച്ച് നിന്നാൽ മുന്നേറാം

2017 മുതൽ തന്നെ ദുരന്തങ്ങളാന്ന്. ഇപ്പോൾ 2020 ആയി. ഓരോ ദുരന്തങ്ങളും നാടിനെയും മനുഷ്യരെയും നശിപ്പിച്ചു കൊണ്ടിരിക്കയാണ്. പ്രളയത്തിൽ വീടുകളും വലിയ കെട്ടിടങ്ങളുമെല്ലാം തകർന്നുപോയി. മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. ഇപ്പോഴിതാ വലിയൊരു മഹാമാരി നമ്മുടെ നാടിനെ ഭയപ്പെട്ടുത്തിക്കൊണ്ടിരിക്കുന്നു. പളളികളും അമ്പലങ്ങളുമെല്ലാം അടച്ചു പൂട്ടിയിടേണ്ട അവസ്ഥയിലെത്തി.ഇത് എവിടെ ചെന്നെത്തുമെന്നറിയില്ല. കോവിഡ് 19 എന്ന മഹാമാരി ഇന്ത്യയിൽ നിന്ന് തുടച്ചു മാറ്റാൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.ഇറ്റലിയിലും ചൈനയിലും ഒരുപാട് മരണങ്ങൾ സംഭവിച്ചതുപോലെ നമ്മുടെ നാട്ടിൽ വരാതിരിക്കാൻ ആരോഗ്യ വകുപ്പും ഡോക്ടർമാരും ഗവൺമെൻറും പറയുന്നതനുസരിച്ച് നിൽക്കണം.എന്നാൽ മാത്രമേ കൊറോണയെന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു മാറ്റാൻ കഴിയുകയുള്ളൂ. അസുഖങ്ങൾ പിടിപെടാതിരിക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കഴിയുന്നതും പുറത്തു പോകാതിരിക്കുക. പുറത്തു പോവുകയാണെങ്കിൽ മാസ്ക്ക് ഉപയോഗിക്കുക. പുറത്തു പോയി വന്നാൽ കളിക്കുക. സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.

നമുക്കുവേണ്ടി പോലീസുകാർ പൊള്ളുന്ന വെയിലത്ത് റോഡിൽ നിന്ന് നമ്മളെ ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിട്ടും ജനങ്ങൾ റോഡിലിറങ്ങുന്നു, നമ്മുടെ സർക്കാർ ഡ്രോൺ വരെ പറത്തിയിട്ടും .മരണസംഖ്യ ആയിരത്തിലെത്തിയിട്ടും മനസിലാക്കാതെ ജനങ്ങൾ വേണ്ടത്രജാഗ്രത പുലർത്തുന്നില്ല.എല്ലാ ദുരന്തങ്ങളെയും നേരിട്ടപോലെ നമുക്ക് ഈ മഹാമാരിയേയും നേരിടാം നമ്മളെല്ലാവർക്കും കൂടി ഒരേയൊരു ഭൂമിയേയുള്ളൂ. തമ്മിലടിക്കുന്ന മനുഷ്യർക്ക് പ്രകുതിയെ ഓർമ്മിക്കാൻ ഇത്തരം മഹാമാരികൾ അവസരം തരാറുണ്ട്.ഇതിനെ ചെറുത്തു നിൽക്കാൻ നമ്മളെല്ലാവരും ജാതിയും മതവും മറന്ന് ഒരുമിച്ചു നിൽക്കണം.

ഷാനിൽ.കെ.ടി
6 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം