ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ കോവിഡ് 19

ഞാൻ എന്റെ സ്കൂളിൽ കൂട്ടുകാരും ഒത്തു ഉല്ലസിച്ചു നടക്കുമ്പോൾ ടീവിയിൽ ഞാൻ വീട്ടിൽ രാത്രി വാർത്ത കേൾക്കാറുണ്ടായിരുന്നു ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു കോവിഡ് എന്ന ഒരു മഹാ രോഗം എല്ലാവർക്കും പിടിപ്പെട്ടിട്ടുണ്ട് ആൾക്കാർ റോഡ് സൈഡിലൊക്കെ മരിച്ചു വീഴുന്ന അവസ്ഥയും അമ്മയുടെ ഫോണിൽ ഞാൻ കണ്ടു അപ്പോഴൊക്കെ ഞാൻ പറയുമായിരുന്നു കൂട്ടുകാരോട് അത്‌ ആ രാജ്യത്തല്ലേടാ. ഇവിടെ ഒന്നും വരില്ലെടാ എന്ന് ..ഞാൻ അവരോടു പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ചൈനയിൽ നിന്ന് വന്ന ഒരു ആൾക്ക് കോവിഡ് ഉണ്ടെന്നു പിന്നീട് നമ്മുടെ കേരളത്തിൽ വിദേശത്തു നിന്ന് വന്നവർക്കും അവരുടെ അടുത്തു ഇടപെട്ടവർക്കും എല്ലാം കോവിഡ് വന്നു എന്നു അറിഞ്ഞു കൂടുതൽ കാര്യങ്ങൾ ഞാൻ വീട്ടുകാരോട് ചോദിച്ചു മനസിലാക്കുമായിരുന്നു സ്കൂളിൽ നിന്നും കുട്ടികൾ എന്നോട് കളിയാക്കി ചോദിച്ചു നീ അല്ലേടാ നമ്മൾക്കൊന്നും ഉണ്ടാകില്ല പറഞ്ഞത് അപ്പോൾ എനിക്കി ഒന്നും പറയാനില്ല കുറച്ചു ദിവസം കഴിഞ്ഞു സ്‌കൂൾ അടക്കാൻ പറഞ്ഞു നമ്മുടെ മന്ത്രി സ്‌കൂൾ അടച്ചു. വീണ്ടും പെട്ടന്നു തുറക്കും എന്ന് വിചാരിച്ചു അന്ന് സ്കൂളിൽ നിന്ന് പോരുമ്പോൾ വലിയ സന്തോഷയിരുന്നു. പിന്നീട് ദിവസങ്ങൾ കഴിഞ്ഞു. സ്‌കൂളിൽ പോയാൽ മതിയായെന്നായി. കൂട്ടുകാരുടെ കൂടെ കളിച്ചാലെന്നായി. പരീക്ഷ ഇല്ല. ടീച്ചറോട് ഒന്നും പറഞ്ഞില്ല കൂട്ടുകാരോട് ഒന്നും പറഞ്ഞില്ല ....

വെക്കേഷൻ അച്ഛൻ കൊണ്ടുപോകാൻ പറഞ്ഞിരുന്ന സ്ഥാലത്തൊന്നും പോകാൻ കഴിഞ്ഞില്ല. വിഷു ഇല്ല. പടക്കം പൊട്ടിച്ചില്ല. വിഷുക്കോടി കിട്ടിയില്ല. അങ്ങനെ എന്റെ എല്ലാ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞു കോവിഡ് 19. എത്രയും വേഗം ഈ അസുഖം നമ്മളെ വിട്ടു പോകണം. നമുക്ക് പ്രാർത്ഥിക്കാം ....

എബിൻ ഘോഷ് ട്ടി കെ
4D ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം