ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/നേരിൽണ്ട കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിൽണ്ട കൊറോണക്കാലം
                      വലുപ്പത്തിൽ ചെറിയവനാണെന്നങ്കിലും പൊട്ടിപ്പുറപ്പെട്ട് നമ്മുടെ ഭൂമിയെ തന്നെ ഒന്നാകെ വിഴുങ്ങിയിരിക്കുകയാണ് കൊറോണ അല്ലെങ്കിൽ കോവിസ് - 19. മനുഷ്യർക്കെതിരെ ഒരു വലിയ ആയുധമായി ഓരോ മനുഷ്യ ജീവനെയും ഇല്ലാതാക്കുകയാണ് ഈ മഹാമാരി. മനുഷ്യൻ ഇതുവരെ പ്രകൃതിക്കെതിരെ കാട്ടിയ ഓരോ തെറ്റായ കാര്യങ്ങൾക്കെതിരായി പ്രകൃതി നമുക്കു സമ്മാനിച്ച ഒരു പാഠം മാത്രമാണീ ഈ മഹാമാരി .ഈ മഹാമാരിയെ ചെറുക്കാനായി നമ്മുടെ സർക്കാറും ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം നാം അഭിനന്ദനങ്ങൾ പറയേണ്ടതുണ്ട്. കാരണം രാവും പകലും എന്നില്ലാതേ ഊണിലും ഉറക്കത്തിലും നമുക്കു വേണ്ടി ഈ മഹാമാരിയിൽ നിന്ന് നാം മോചിതരാകാൻ പോരാടുകയാണിവർ. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് കോവിഡ് കാലത്ത് മറ്റു ജീവികളെല്ലാം തന്നെ പുറത്തും നാം അകത്തും .ചിലർ ഒരു നേരത്തിനുള്ള ആഹാരത്തിനു വേണ്ടി കെഞ്ചുകയാണ്. ഇപ്പോൾ മറ്റു അസുഖങ്ങൾ കുറഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ആശുപത്രിയിലെക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്.
അടുക്കളത്തോട്ടത്തിന് വളരെ പ്രധാന്യം ഈ ലോക്ക് ഡൗണിൽ ലഭിച്ചു. സ്വന്തം ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ അവരവരുടെ വീട്ടുവളപ്പിൽ തന്നെ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ കോറോണക്കാലം നമുക്ക് മനസിലാക്കി തന്നു. എല്ലാവരും താൻ താമസിക്കുന്ന വീടും പരിസരവും വൃത്തിയാക്കുകയും അത് വൃത്തിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം ഈ കോറോണക്കാലം നമ്മെളെ ഓർമ്മപ്പെടുത്തുന്നു.ഗൃഹനാഥൻ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടി പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുന്നു തിരിച്ചു വന്നാൽ ഒന്നുകിൽ ദേഹം ശുചിയാക്കുകയോ കൈയ്യും കാലും സോപ്പുപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നു.
ഓരോ ദിനം കടന്നു പോകുംതോറും മരണസംഖ്യ കൂടിയും കുറഞ്ഞും വരുകയാണ്. കോവിഡ് ആദ്യം തന്നെ വികസിത രാജ്യമായ ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് വന്നത്. മരണസംഖ്യ കൂടുതൽ ഈ രാജ്യങ്ങളിലാണ്. മുമ്പ് എല്ലായിടത്തും ട്രാഫിക്കും, ബ്ലോക്കും, വാഹനങ്ങളിൽ നിന്നും വരുന്ന പുകയും ,ശബ്ദവും, ആളുകളുടെ തിക്കും ബഹളവും ചൂടും ആലോചിക്കാനേ വയ്യ. ഇപ്പോൾ ലോകമെമ്പാടും ശാന്തമായിരിക്കുകയാണ്. ഭയത്തോടു കൂടി ജീവിച്ചിരുന്ന കാട്ടിലെ മൃഗങ്ങൾ ഭയമില്ലാതേ ജീവിക്കുകയാണിപ്പോൾ കൂടാതെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുട്ടികളുടെ കൂടെ ചിലവഴിക്കാനുള്ള അവസരം എല്ലാ രക്ഷിതാക്കൾക്കും ഈ ലോക്ക് ഡൗൺ കാലത്ത് സാധ്യമായി.
ഈ ഭൂമി മറ്റു ജീവജാലങ്ങൾക്കെല്ലാം അവകാശപ്പെട്ടതാണ്. ഇനിയുള്ള നാളേക്കായ്, പുതുതലമുറയ്ക്കായ്, പ്രകൃതിയ്ക്കായ്, നമുക്കായ്, ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന വിചാരവും ഉള്ളിൽ വെച്ച്, സർവ്വജീവജാലങ്ങളെയും സ്നേഹിച്ച് നമുക്ക് ഈ കോവിഡ് 19 ൽ നിന്ന് മോചിതരാകാം.
ദേവനന്ദ -ടി
6 സി ജി.യു.പി.എസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം