ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ മാറ്റിമറിച്ച ലോകം
കൊറോണ മാറ്റിമറിച്ച ലോകം.
കോവിഡ് 19 എന്ന അപകടകാരിയായ വൈറസ് ചൈനയിലെ വുവാങ് എന്ന നഗരത്തിലാണ് ഉടലെടുത്തത്. ഇതിൽ നിന്ന് രക്ഷനേടാൻ വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും 20മിനിറ്റ് സോപ്പും വെള്ളവും ഉപയോഗിച്ചു കയ്യ് കഴുകുകയും വേണം. ഇതിനെ നേരിടുന്നതിനായി ലോകമൊട്ടാകെ ജനതകർഫ്യുവും ലോക്‌ഡോണും പ്രഖ്യാപിച്ചു. മുന്കരുതലിൽ നമ്മുടെ കേരളം വളരെ മുമ്പിലാണ് ലോക്‌ഡോൺ ആയതിനാൽ നമുക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. കോവിഡ്19ന് നല്ല രീതിയിൽ തടയാൻ കഴിഞ്ഞു. ഓരോരുത്തരും അവരവരുടെ വീടുകളിൽ ഒത്തുകൂടി. മാത്രമല്ല നമ്മുടെ ഭക്ഷണശൈലിയിൽ മാറ്റംവന്നു. ഹോട്ടലുകൾ തുറക്കാത്തതുകാരണം ജങ്ക് ഫുഡുകളും ഫാസ്റ്റഫുഡുകളും ഒഴിവാക്കി നമ്മൾ വീടുകളിൽ ഉണ്ടാകുന്ന ഭക്ഷ്യപദാര്ഥങ്ങൾ കഴിക്കുവാൻ തുടങ്ങി. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി. റോഡുഗതാഗതം നിശ്ചലമായതിനാൽ നമ്മുടെ അന്തരീക്ഷമലിനീകരണം ഒരുപരിധിവരെ തടയാനായി. വ്യാപാരസ്ഥാപനങ്ങളും തൊഴില്മേഖലകളും സ്തംഭനാവസ്ഥയിലായതിനാൽ നമ്മുടെ സാമ്പത്തികവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. നമ്മുടെ മുഖ്യമന്ത്രി യുടെയും ആരോഗ്യമന്ത്രി യുടേയും ആരോഗ്യപ്രവർത്തകരുടേയും പോലീസ്‌സേനകളുടേയും കഠിനപ്രയത്നവും ജനങ്ങളുടെ സഹകരണവും ഉണ്ടെകിൽ നമുക്ക് ഈ വൻവിപത്തിനെ അതിജീവിക്കാനാവും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം