ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ-നേട്ടവും കോട്ടവും എന്റെ കണ്ണിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-നേട്ടവും കോട്ടവും എന്റെ കണ്ണിൽ

കൊവിഡ്-19 അല്ലെങ്കിൽ കൊറോണ മനുഷൃനെ സംബന്ധിച്ച് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കി യിട്ടുണ്ട്. ഏറ്റവും വലിയ തിരിച്ചറിവ് ഇതു മനുഷ്യന് സമ്മാനിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ജീവിക്കാൻ ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ, പൊതുജനാരോഗ്യം എന്നിവ ഉറപ്പ് വരുത്തിയാൽ മാത്രമേ ഇനി നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുകയുള്ളൂ. കൂടാതെ പണവും ആഡംബര ജീവിതവും ഒന്നും തന്നെ അല്ല എന്ന് കൊവിഡ് 19 ൻറെ വരവോടെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കുടുംബ ബന്ധങ്ങൾ ശക്തമായി, സഹജീവി കളോട് സ്നേഹം തോന്നി. എന്റെ അനുഭവം തന്നെ പറയാം. എല്ലാ ദിവസവും ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണവും കുറച്ചു കൂടിയും എടുത്തു എന്നും വരാറുള്ള പൂച്ചയ്ക്ക് ഞാൻ കൊടുക്കാറുണ്ട്. ആർത്തിയോടെ അത് മുഴുവൻ നക്കി കഴിക്കുന്നത് ഞാൻ നോക്കി നിൽക്കാറുണ്ട്. അപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്. നേട്ടങ്ങളോടൊപ്പം തന്നെ കോട്ടങ്ങളും ഈ കൊവിഡ് കാലത്ത് ഉണ്ടായിട്ടുണ്ട്. ആളുകൾക്ക് ജോലി ഇല്ലാതായി.പലരും പട്ടിണിയിലായി. വേണ്ടപ്പെട്ടവർ പലരും പല സ്ഥലങ്ങളിലായി ലോക് ഡൗൺ മൂലം കുടുങ്ങി കിടന്നു. സർക്കാരിന് വരുമാനം കുറഞ്ഞു. പരസ്പരം മിണ്ടാൻമടിക്കുന്ന അവസ്ഥ, അവശ്യ മരുന്നുകൾ കിട്ടാതാവുക, പഠനം പരീക്ഷ ഇവ മുടങ്ങൽ എന്നിവയും ഉണ്ടായി.

ഈ കോട്ടങ്ങളും നേട്ടങ്ങളും നമ്മുടെ പ്രകൃതി യുടെ ശുദ്ധീകരണ ത്തിനും മനുഷ്യന്റെ സമയമില്ല എന്നു ള്ള ആകുലതക്കും ഒക്കെ അറുതി വരുത്തി യിരിക്കുന്നു. ഈ തിരിച്ചറിവുകൾ വരും തലമുറയ്ക്ക് ഒരു പാഠമാവട്ടെ എന്നു ഞാൻ ആശിക്കുന്നു.

പ്രാർത്ഥന.എം
നാലാംതരം-ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം