ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴിയും ചങ്ങാതിമാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴിയും ചങ്ങാതിമാരും
                    കുഞ്ഞിക്കോഴി നടക്കാൻ ഇറങ്ങി. ആദ്യമായിട്ടാണ് അവൾ തനിച്ച് പുറത്തിറങ്ങി നടക്കുന്നത്. പുൽ ചാടിയോടും പൂമ്പാറ്റയോടും വിശേഷങ്ങൾ പങ്കിട്ട് അവൾ പറമ്പിലൂടെ മന്ദം മന്ദം നടന്നു. അതു കണ്ട് അമ്മിണി താറാവ് വേഗം അവളുടെ അടുത്തേക്ക് ചെന്നു
"കിയോ, കിയോ കുഞ്ഞിക്കോഴി പയ്യെ നടക്കുവതെങ്ങോട്ട്? കാക്കകൾ കണ്ടാലയ്യയ്യോ കൊത്തിപ്പാറും സൂക്ഷിച്ചോ !" പക്ഷെ അതൊന്നും കേട്ട് കുഞ്ഞിക്കോഴി പിന്തിരിഞ്ഞില്ല. അവൾ നടത്തം തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ചിൽ ചിൽ അണ്ണാൻ അവളെ കണ്ടു. അവൾ ചക്കരമാവിന്റെ ചില്ലയിൽ നിന്നും ചാടിയിറങ്ങി കുഞ്ഞിക്കോഴിയുടെ മുന്നിൽ ചെന്നു.

"പമ്മിപ്പമ്മി നടന്നീടുന്നൊരു കുഞ്ഞിക്കോഴി ചങ്ങാതീ
കുറ്റിക്കാട്ടിൽ കുറുക്കനുണ്ട്
പിടിച്ചു തിന്നും ഓടിക്കോ!"

                      കുഞ്ഞിക്കോഴി അതു കേൾക്കാത്ത മട്ടിൽ നടത്തം തുടർന്നു. പിന്നീട്, കുഞ്ഞിക്കോഴിയെ ഉപദേശിക്കാൻ ചെന്നത് പറമ്പിൽ മേഞ്ഞു നടന്നിരുന്ന ചിന്നപ്പൻ ആടാണ്.

"ചന്തം ചിന്തും കുഞ്ഞിക്കോഴി
അന്തം വിട്ടു നടക്കല്ലേ.
പരുന്തു കണ്ടാലാപത്ത്
തിരിച്ചു കൂട്ടിൽ ചെന്നാലും!"

                         ചിന്നപ്പനാട് പറഞ്ഞു. പക്ഷെ, കുഞ്ഞിക്കാഴിയുണ്ടോ അനുസരിക്കുന്നു? അവൾ മുന്നോട്ടു തന്നെ നടന്നു. പെട്ടന്ന് ഒരു പരുന്ത്‌ താന്നു പറന്നു വന്നു. ഭാഗ്യത്തിന് കുഞ്ഞിക്കോഴിക്ക് കൊത്തുകൊണ്ടില്ല. അവൾ ആകെ പേടിച്ചുവിറച്ചു. അപ്പോയെക്കും അമ്മക്കോഴി ഓടിയെത്തി. തനിച്ചു നടന്നാൽ ആപത്ത് ആണെന്ന് അമ്മക്കോഴിയും പറഞ്ഞു. 
                      തെറ്റു മനസ്സിലായ കുഞ്ഞിക്കോഴി അമ്മയോടൊപ്പം കൂട്ടിലേക്കു ചെന്നു. അമ്മിണി താറാവിനോടും       ചിൽ ചിൽ അണ്ണാനോടും ചിന്നപ്പനാടിനോടും ക്ഷമ ചോദിക്കാനും അവൾ മറന്നില്ല.
റിസ റ‍ുഖിയ
2 സി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ