ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പരിസ്‌ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി ശുചിത്വം രോഗപ്രതിരോധം

ഇന്ന് നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയതുകൊണ്ടു പരിസരം മലിനമായിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതി മലിനമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇന്ന് എല്ലാ തരം സാധനങ്ങളും പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണ്. ഉപയോഗം കഴിഞ്ഞാൽ അത് വലിച്ചെറിയും. അത് മണ്ണിൽ ലയിക്കാതെ കിടന്നു പരിസരം മലിനമാകും. അത് കത്തിക്കുകയാണെങ്കിൽ അന്തരീക്ഷം മലിനമാകും. ഈ വായു നമ്മൾ ശ്വസിച്ചാൽ നമുക്കു മാരകമായ അസുഖങ്ങൾ വരും. മാത്രമല്ല ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണം മാരകമായ കീടനാശിനി അടിച്ചതാണ്. പഴങ്ങളും പച്ചക്കറികളും കീടനാശിനി തളിച്ചാണ് ഉണ്ടാക്കുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരം കഴിക്കുന്നതും രോഗത്തിന് കാരണമാകുന്നു. പരിസ്ഥിതി ശുചിത്വത്തിനുള്ള പരിഹാരമാർഗം പ്ലാസ്റ്റിക് സാധനങ്ങൾ കഴിവതും ഒഴിവാക്കുക എന്നതാണ്. മണ്ണിനെയും വായുവിനെയും സംരക്ഷിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കണം ഹോട്ടൽ ഭക്ഷണവും ഒഴിവാക്കുക. കുട്ടികൾക്ക് കൃത്യ സമയത്തു എല്ലാ കുത്തിവെയ്പ്പുകളും എടുക്കുക.

ശബാന. വി
(4A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം