കൂട്ടരേ തുരത്തിടാം നമുക്കൊന്നിച്ചീ കോവിഡിനെ
അതിനായി ഒരുമിച്ച്
സർക്കാരിനൊപ്പം നിന്നീടാം
വീഴ്ചകൾ ഒട്ടും വരുത്തിടാതെ പാലിക്കാം ഓരോ നിർദേശങ്ങളും
നല്ല മനസ്സോടെ കൈകൾ കഴുകീടാം
തുമ്മി ചുമയ്ക്കുമ്പോൾ
തൂവലായാൽ വായും മൂക്കും മറച്ചീടാം..
കോവിഡുമായെത്തുന്ന പ്രിയ പ്രവാസികളേ..പറയാതെ നാടാകെ പരത്തിടാതെ
വീട്ടിൽ തന്നെ നിങ്ങൾ കഴിഞ്ഞീടണം
മറച്ചു വെക്കാതെ മനസ്സ് തുറന്നാൽ നിങ്ങളെ ഞങ്ങൾ കാത്തുകൊള്ളാം
ഒറ്റ മനസ്സായി ഒന്നിച്ചു നേരിട്ട് വീണ്ടെടുത്തിടാം
നമ്മുടെ നാടിൻ സന്തോഷം