ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/ചാന്ദ്രദിനം -ജൂലൈ 21
ചാന്ദ്രദിനം 2022
ജൂലൈ 21 ചന്ദ്രദിനം, വ്യത്യസ്തമായ മത്സരനങ്ങളോടെ സ്കൂളിൽ നടത്തപ്പെട്ടു.ഒരാഴ്ച മുമ്പ് തന്നെ മനോഹരമായ പോസ്റ്ററുകൾ വഴി, സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ ദിനാഘോഷത്തെ സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു.. അതനുസരിച്ച് കുട്ടികൾക്ക് പ്രത്യേകമായി തയ്യാറെടുക്കുവാൻ സാധിച്ചു.ചാന്ദ്ര ദിന പ്രശ്നോത്തരി, റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന, അമ്പിളിമാമന് കത്ത്, ചാന്ദ്രദിന സന്ദേശങ്ങൾ തുടങ്ങി, ഏറെ ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കിയിരുന്നു. സ്കൂളിലെ സയൻസ് അധ്യാപകർ, എസ്.ആർ.ജി.കൺവീനർ എന്നിവർ ഒരാഴ്ചയോളം നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിൽ മറ്റ് എല്ലാ അധ്യാപകരും ആത്മാർത്ഥമായി സഹകരിച്ചു. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് പിറ്റേദിവസം തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു.ചാന്ദ്രദിന പ്രവർത്തനങ്ങൾ രണ്ടു വീഡിയോകളിലായി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.