ജി.യു.പി.എസ് മുഴക്കുന്ന്/ജന്മദിനത്തിന് സ്കൂളിലേക്ക് പുസ്തകം

കുട്ടികളുടെ ജന്മദിനത്തിൽ മിഠായി നൽകുന്നതിനു പകരമായി , അധ്യാപകരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വന്ന നിർദ്ദേശപ്രകാരം ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന രീതി നടപ്പിലാക്കി.. പുസ്തകം എന്നത് വലിപ്പച്ചെറുപ്പ ഞങ്ങളില്ലാതെ സംഭാവന ചെയ്യുവാൻ കുട്ടികൾക്ക് അവസരമുണ്ട്.. സ്കൂൾ അസംബ്ലി കൂടുന്ന ദിവസങ്ങളിൽ കഴിവതും ഈ ചടങ്ങ് നടത്തുവാൻ ശ്രമിക്കുന്നു.. ഇത് കുട്ടികൾക്കുള്ള അംഗീകാരം ആയും, മറ്റുള്ളവർക്കുള്ള പ്രോത്സാഹനമായും മാറുന്നു....

ഈ പ്രവർത്തനം ഇപ്പോഴും തുടരുന്നു... കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏകദേശം അൻപതോളം പുസ്തകങ്ങൾ എങ്ങനെ ലഭിച്ചിട്ടുണ്ട് . കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന അവസരങ്ങളിൽ മാത്രമാണ് ഈ പ്രവർത്തനം തടസ്സപ്പെട്ടത്.. സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ , ജന്മദിന പുസ്തകത്തിനായി ഒരു പ്രത്യേക പേജ് രൂപീകരിച്ചിട്ടുണ്ട്...