Schoolwiki സംരംഭത്തിൽ നിന്ന്
ചന്തു എന്ന അലസനായ കുട്ടി
ചന്തു അലസനായ ഒരു കുട്ടിയായിരുന്നു. അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല. മടിയനായ ചന്തുവിനു പഠന പ്രവർത്തനങ്ങളിലും താത്പര്യം ഇല്ലായിരുന്നു. അച്ഛന്റെ നിരന്തര ഉപദേശങ്ങൾ വഴി അവൻ ദിവസവും രാവിലെ വ്യായാമങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. അങ്ങനെ അവനു കൃത്യമായി രാവിലെ എഴുന്നേൽക്കാനും നല്ല ആരോഗ്യ നില കൈവരിക്കാനും സാധിച്ചു. എന്നും രോഗം വരുന്ന അവന് നല്ല രോഗപ്രതിരോധ ശേഷി കൈവരിക്കാനും സാധിച്ചു. ഒരു ദിവസം അവന്റെ സ്കൂളിൽ കായികപരിപാടി നടത്തി. അവൻ അതിൽ പങ്കെടുത്തു. അതിനിടെ അവൻ കാല് തെന്നി വീണു. കുട്ടികൾ അവനെ പരിഹസിച്ചു. അപ്പോൾ അവനോട് മാസ്റ്റർ പറഞ്ഞു "കായിക മത്സരങ്ങൾക്കിടയിൽ പരിക്കുകൾ സാധാരണം ആണ്. അത് ശ്രദ്ധിക്കേണ്ട കാര്യം ഇല്ല" തുടർന്ന് സ്കൂളുകളിലെ പഠന -കലാ കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ ചന്തുവിനു സാധിച്ചു.
ചന്തുവിന്റെ ജീവിതത്തിൽ നിന്ന് നാം പാഠം ഉൾകൊള്ളണം. രോഗ പ്രതിരോധത്തിനായി നമ്മൾ കുട്ടിക്കാലത്തുതന്നെ വ്യായാമത്തിലും കായികയിനത്തിലും മറ്റു കലാ പരിപാടികളിലും ഏർപ്പെടാൻ താല്പര്യം കാണിക്കണം. സ്ഥിരമായി എല്ലാ ദിവസവും വിവിധ കായിക പ്രവർത്തനങ്ങളിലും വ്യായാമങ്ങളിലും ഏർപ്പെടുന്നവർ വളരെ ഉത്സാഹത്തോടെ ജീവിക്കുകയും ആരോഗ്യനില സംരക്ഷിക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്തുതന്നെ വ്യായാമത്തിൽ ഏർപ്പെട്ടാൽ പേശികളും അസ്ഥികളും കൂടുതൽ ശക്തിയായി വളരാനും മികച്ച ആരോഗ്യം നിലനിർത്താനും സാധിക്കുന്നു.
ചന്തു രോഗ പ്രതിരോധ ശേഷി കൈവരിച്ചത് വ്യായാമത്തിലൂടെ മാത്രമല്ല അവന്റെ മുത്തശ്ശി പറഞ്ഞുകൊടുത്ത ആയുർവേദ മരുന്നുകൾ കഴിച്ചുമാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|