ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ശുചിത്വം നമുക്ക് ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമുക്ക് ശീലമാക്കാം


 ഇന്ന് നാം കോവിഡ് 19 ന്റെ ഭീതിയിലാണ്. അതിനാൽ ശുചിത്വത്തിന് വളരെ അധികം പ്രധാന്യവുമുണ്ട്. നമ്മുടെ വീട്ടിലും നാട്ടിലും എല്ലായിടങ്ങളിലും ശുചിത്വം വേണം. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും ഭക്ഷണങ്ങളിലും നടന്നു വരുന്ന വഴികളിലുമെല്ലാം മാലിന്യം അഴുകി കിടക്കുന്നുണ്ട്. അതിനാൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. അതിന് വേണ്ടി നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കണം,നഖം വെട്ടി വൃത്തിയാക്കുക, രണ്ട് നേരം പല്ല് തേക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കയ്യും വായയും കഴുകുക, അതു പോലെ നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക.
ഇതെല്ലാം ശുചിത്വ ശീലങ്ങളാണ്. ജിവിതത്തിൽ ശുചിത്വം കൈവരിക്കാൻ ചെറുപ്പം തൊട്ടെ നമുക്ക് ശീലിക്കാം.
3 A
 

ഫാത്തിമ നാദിയ M
3 A ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം