ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/മാറ്റങ്ങളിലേക്ക് ഒരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങളിലേക്ക് ഒരു യാത്ര

ഈ കഥ നടക്കുന്നത് പട്ടണത്തിലെ ഒരു കോളനിയിലാണ്. കോളനിയുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ.........

അടുത്തടുത്ത് വീടുകളും കെട്ടിടങ്ങളും ആണല്ലോ? ഈ പട്ടണത്തിൽ അതുപോലെ ഒരു സ്ഥലത്തിന്റെ അവസ്ഥയാണ് എന്റെ വർണ്ണനയിൽ കാണിക്കുന്നത്

ഒരു ദിവസം നേരം പുലരുന്നത് സമയം ഫാക്ടറിയുടെ പ്രവർത്തനം കൊണ്ട് ഉണരുന്ന കോളനിവാസികൾ. ഈ കോളനിവാസികൾ പലരും പല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. കുറച്ച് ആളുകൾ നടക്കാൻ ഇറങ്ങിയിരിക്കുന്നു. പിന്നെ കുറച്ചു ആളുകൾ അവരവരുടെ വീടുകളിലെ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ഇതിലൊന്നും പെടാതെ ഒരുപാട് പേർ ആരെയോ കാത്തു നിൽക്കുന്നത് പോലെ തന്റെ വീടുകളിലെ ഗെയ്റ്റ് അടുത്ത് കയ്യിൽ ഓരോ പൊതിയുമായി നിൽക്കുന്നു. ഇതേസമയം ദൂരെ നിന്നൊരു വാഹനത്തിന്റെ നേർത്തശബ്ദം കേൾക്കുന്നു. കയ്യിൽ പൊതിയുമായി നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് ഈ വാഹനം വന്നു കൊണ്ടിരിക്കുകയാണ് ഓരോരുത്തരുടെ അടുത്തെത്തുമ്പോൾ ആ വീടുകളിലെ താമസക്കാർ തന്റെ കയ്യിലുള്ള ആ പൊതികൾ ആ വാഹനത്തിലേക്ക് എറിയുകയാണ്. ആ വാഹനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അങ്ങനെ ആ വാഹനം ഒരു ഒഴിഞ്ഞ സ്ഥലത്ത് പോയിരിക്കുന്നു. എന്നിട്ട് ആ വാഹനത്തിലുള്ള ഓരോ സാധനങ്ങളും ആ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നു.

ഈ കാര്യങ്ങൾ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം നിരീക്ഷിച്ച് ആ കോളനിയിലെ ഈ അടുത്ത് താമസിക്കാൻ വന്ന ഒരു നാട്ടിൻപുറത്തുകാരൻ കാണുകയാണ്. അയാൾ ചിന്തിച്ചു എന്താണ് ഇവിടെ നടക്കുന്നത്. ഈ കോളനിയിലെ ജനങ്ങൾ എന്താണ് ദിവസവും ആ വാഹനത്തിൽ നിക്ഷേപിക്കുന്നത്. അത് അറിയാൻ വേണ്ടി ആയാൾ തീരുമാനിച്ചു. അതിനായി പിറ്റേദിവസം അദ്ദേഹം ഈ കാര്യം നിരീക്ഷിക്കുന്നതിനായി ആ വാഹനത്തെ പിന്തുടർന്നു. ആ വാഹനം നിന്ന സ്ഥലം കണ്ട് അദ്ദേഹം ഞെട്ടി. ഇത്രയും കണ്ട് ഈ കോളനിയിലെ ജനങ്ങൾ രാവിലെ എണീക്കുന്നത് തന്നെ ഈ കാര്യം ചെയ്യാനാണ്.തലേദിവസത്തെ അവർ ഉപയോഗിച്ചിരുന്ന മാലിന്യമാണ് അവർ ആ പൊതിയിൽ സൂക്ഷിച്ചു വെച്ചിരുന്നത്.. അത് ഉപേക്ഷിക്കാൻ ഉള്ള ഒരു മാർഗമാണ് ആ വാഹനം. എന്നാൽ ഈ വാഹനം എത്തിച്ചേരുന്ന സ്ഥലം ആ നാട്ടിലെ എല്ലാ കുട്ടികളും പഠിക്കുന്ന ഒരു വിദ്യാലയത്തിന് അടുത്തുള്ള സ്ഥലത്താണ്. ഈ മാലിന്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടി അവർ അത് കത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അവർ ഓർക്കുന്നില്ല അവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കത്തിക്കുന്ന പുക അവരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് ആണ് പോകുന്നത്. അവിടെ പഠിക്കുന്ന കുട്ടികൾ ശുദ്ധ വായുവിനു പകരം മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് തന്റെ വീട്ടിലെ മാലിന്യം ഒഴിവാക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്ന കാര്യങ്ങൾ നമ്മളിലേക്ക് തന്നെ എത്തുമെന്നാണ്. . നമ്മളോ അല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ ഇതിനെ ഇരയാകേണ്ടി വരുമെന്ന് ഒരു നിമിഷമെങ്കിലും ഓർക്കുന്നത് ഇന്ന് അത്യാവശ്യമാണ്. ഇതാണ് ഇതിന്റെ ഗുണപാഠം

ഷിയാന
7എ ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ