ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പൂക്കളുടെ സുഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കളുടെ സുഗന്ധം

രാവണപുരം എന്ന സ്ഥലത്ത് രാം ലാൽ എന്നു പേരായ ഒരു ധനികൻ ജീവിച്ചിരുന്നു. രാംലാൽ ഒരു അഹങ്കാരിയായിരുന്നു. ചപ്പുചവറുകൾ റോഡിലേക്ക് വലിച്ചെറിയുന്നതും പുഴയിലേക്ക് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതും അയാളുടെ പതിവായിരുന്നു.

അയാളുടെ വീടിനടുത്ത് താമസിക്കുന്ന പാവങ്ങളെയെല്ലാം അയാൾക്ക് പുഛമായിരുന്നു.

അങ്ങിനെയിരിക്കെ ആ നാട്ടിൽ കുറെയാളുകൾ വസൂരി എന്ന രോഗം പിടിച്ച് മരിച്ചു. രാംലാൽ അതിനെയൊന്നും വകവെച്ചില്ല.

ചായക്കടയിലെ റേഡിയോയിൽ വാർത്ത പറഞ്ഞു. വസൂരി ബാധിച്ച് 12 പേർ മരിച്ചു. ആരും പുറത്തിറങ്ങരുത്.

രാംലാൽ പുഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഈ മാസം അഞ്ചാം തിയ്യതി എന്റെ കല്യാണമാണ്. എല്ലാവരും വരണം.

കല്യാണം നടന്നു. കുറച്ചു പേർ മാത്രമാണ് കല്യാണത്തിന് വന്നത്. രാംലാലിന്റെ കൂട്ടുകാരൻ രാമദാസും ഒരു പണക്കാരനായിരുന്നു. അയാൾ ബുദ്ധിമാനായിരുന്നു. അതിനാൽ കല്യാണത്തിന് വന്നില്ല .

നിർഭാഗ്യമെന്നു പറയട്ടെ, രാംലാലിന്റെ കല്യാണത്തിന് വന്ന എല്ലാവർക്കും വസൂരി പിടിച്ചു.

കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാംലാലിനും വസൂരി പിടിച്ചു. അയാൾ താമസിയാതെ മരിച്ചു. അയാളുടെ ഭാര്യ രക്ഷപ്പെട്ടു. ഗർഭിണിയായിരുന്ന അവൾ സമയമായപ്പോൾ പ്രസവിച്ചു. ആ കുഞ്ഞിന് രാം എന്ന് പേരിട്ടു.

കാലങ്ങൾ കടന്നു പോയി. രാം വളർന്നു വലുതായി. ഒരു തണുപ്പുള്ള പ്രഭാതത്തിൽ രാമദാസ് ആ വഴി വന്നപ്പോൾ ഒരു യുവാവ് റോഡ് അടിച്ചു വാരുന്നത് കണ്ടു. അയാൾ ചുറ്റും നോക്കിയപ്പോൾ ആ പ്രദേശം മുഴുവൻ മനോഹരമായ പൂന്തോട്ടം പോലെയായിരിക്കുന്നതും കണ്ടു.

അയാൾ രാമദാസിനോട് പറഞ്ഞു, താങ്കളെ എനിക്കറിയാം . അഛൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണ് ഞാൻ.

രാംദാസ് പറഞ്ഞു, പൂക്കളുടെ സുഗന്ധമുള്ള ഈ നാട്ടിൽ ജീവിക്കുന്നവർക്ക് വൃത്തിയില്ലാതെ നടക്കാൻ കഴിയില്ല. അതിനാൽ ഇവിടെ രോഗമൊന്നും വരില്ല

ദേവപ്രിയ
5 ബി ഗവ.യു.പി.സ്കൂൾ. പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ