ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ വരാതിരിക്കാനുള്ള മുൻ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരാതിരിക്കാനുള്ള മുൻ കരുതൽ


എത്ര മനുഷ്യരാണ് ലോകം മുഴുവൻ മരിച്ചു കൊണ്ടിരിക്കുന്നത്. കാണാൻ കഴിയാത്ത ഒരു നിസ്സാര ജീവി മനുഷ്യരെ മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഒരു സൂചിത്തുമ്പത്ത് ഒരു ലക്ഷം എണ്ണത്തിനിരിക്കാവുന്ന വിധം ചെറിയ ഈ ജിവി മനുഷ്യരെ മുഴുവൻ പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരും മരിക്കുന്നതും വിഷമിക്കുന്നതും കാണാൻ എനിക്കു വയ്യ. എല്ലാവരും മുൻ കരുതൽ എടുക്കണം എന്നു ഞാൻ അഭ്യർഥിക്കുകയാണ്. ദൈവമേ, ഇനി ആരെയും മരണത്തിനു വിട്ടുകൊടുക്കല്ലേ. ഈ കാര്യങ്ങൾ ചെയ്യാൻ ആരും ദയവായി മറക്കരുത്. ഇരുപത് സെക്കന്റ്‌ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോളും തുമ്മുമ്പോളും തൂവാല ഉപയോഗിച്ചു പൊത്തിപിടിക്കുക, ആളുകളിൽ നിന്നും അകലം പാലിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിൽ കൈകഴുകാതെ തൊടരുത്, പനി, ചുമ, എന്നീ അസുഖങ്ങൾ കണ്ടാൽ ആശുപത്രിയിലേക്ക് പോവുക, സ്വയം ചികിൽസിക്കാതിരിക്കുക, പുറത്തു പോയി വരുമ്പോൾ കയ്യും കാലും നന്നായി കഴുകുക. ഹാൻഡ് സാനിറ്ററൈസർ ഉപയോഗിക്കുക.

മുഹമ്മദ്‌ അസ്‌ലം. കെ. ആർ
6 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം