ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കരിയില പോലും അടുക്കി വെക്കുന്നവൻ

Schoolwiki സംരംഭത്തിൽ നിന്ന്
കരിയില പോലും അടുക്കി വെക്കുന്നവൻ

പണ്ടു പണ്ട് കേരളത്തിൽ ബാബു എന്നു പേരുള്ള ഒരു മരം വെട്ടുകാരൻ ജീവിച്ചിരുന്നു. മരങ്ങൾ വെട്ടി വിറ്റാണ് അവൻ ജീവിച്ചിരുന്നത്. അന്ന് എല്ലായിടത്തും കാടുകൾ ആയിരുന്നു. എവിടെയും ഇഷ്ടം പോലെ മരങ്ങൾ ഉണ്ടായിരുന്നു. ആവശ്യമുള്ള മരങ്ങൾ മാത്രമേ അവൻ വെട്ടാറുള്ളു. മരങ്ങൾ വെട്ടിക്കഴിഞ്ഞാൽ ഓരോ ചില്ലയും വെട്ടിയെടുത്ത് വൃത്തിയായി അടുക്കി വെക്കും. ഇലയും ചവറുകളും വാരി അകലെ കുഴിയിൽ കൊണ്ടു പോയിടും. ഇതെല്ലാം ബാബുവിന്റെ സ്വഭാവമായിരുന്നു.

ബാബുന്റെ കൂട്ടുകാരനായ സനൽ ഒരിക്കൽ ചോദിച്ചു. നീയെന്ത് മണ്ടത്തരമാണ് കാട്ടുന്നത്. ഇലവാരാനും ചില്ല വെട്ടിയൊരുക്കി വെക്കാനും നീ എത്ര സമയമാണ് ചെലവാക്കുന്നത് ?

ബാബു പറഞ്ഞു. ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഓ ശരി ,നീ ഒരു മരം വെട്ടുന്ന നേരം കൊണ്ട് എനിക്ക് രണ്ടു മരം വെട്ടാൻ പറ്റും. കൂടുതൽ കാശും കിട്ടും. നിനക്ക് വേണ്ടെങ്കിൽ വേണ്ട. കരിയില പോലും അടുക്കി വെക്കുന്ന ഒരു വിഡ്ഢി നിന്നെപ്പോലെ വേറെ ആരുമുണ്ടാവില്ല.

അവർ രണ്ടു പേരും പണി തുടർന്നു.

ഒരു ദിവസം ബാബു മരം വെട്ടിക്കൊണ്ടിരിക്കെ സനലിന്റെ കരച്ചിൽ കേട്ടു . ബാബു ഓടിച്ചെന്നു.

അയ്യോ പാമ്പുകടിച്ചു. എന്നെ രക്ഷിക്കൂ

സനൽ വിളിച്ചു കരഞ്ഞു.

ബാബു അവനെ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി. അവൻ ഒരു വിധം രക്ഷപ്പെട്ടു.

സനൽ പറഞ്ഞു.

നീ പറഞ്ഞത് ശരിയാണ്. എന്നെ പാമ്പുകടിച്ചത് ഞാൻ വലിച്ചെറിഞ്ഞ ഇലകളുടെ ഇടയിൽ നിന്നാണ്. എല്ലാം വൃത്തിയിലും ചിട്ടയിലും ചെയ്യണം.

ബാബു പറഞ്ഞു., കൂട്ടുകാരാ

ഇവിടെ മാത്രം പോരാ

നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യവും വൃത്തിയായും ചിട്ടയായും ചെയ്യണം. ജീവിതത്തിൽ വിജയിക്കാനുള്ള ഒന്നാമത്തെ കാര്യം അതാണ്. കരിയില പോലും അടുക്കി വെക്കുന്നത് വിഡ്ഢിത്തമല്ല എന്ന് നിനക്ക് ഇപ്പോൾ മനസിലായില്ലേ.

അഭയ് ടീ.എസ്
5 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ