ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം/ എൻറെ മധുരസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മധുര സ്വപനം

രാത്രിയിലെ സഹിക്കാനാകാത്ത ഉഷ്ണംകാരണം ഉറക്കം വരാത്ത ഞാൻ കിടന്നു ഫാൻ ആണെങ്കിൽ പഴക്കം കാരണം ശബ്ദവും വേഗതയും ഇല്ല . തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ ,പെട്ടന് തൊട്ടടുത്ത തൊടിയിൽ നിന്ന് ആ കാഴ്ച കണ്ടു .നിറയെ വൃക്ഷങ്ങളും ഒരുപാട ചെടികളും അതിൽ നിറയെ തരം പൂക്കളും ഉണ്ട് പലതരത്തിലുള്ള പഴങ്ങളും അവിടെയുണ്ടായിരുന്നു എന്തു രസമായിരുന്നു അവയെ കാണാൻ . ഞാൻ ഒരു മാമ്പഴം കണ്ടു സ്വർണ്ണനിറമുള്ള മാമ്പഴം പെറുക്കിയെടുത്തു ഓടിപ്പോയി അനിയത്തിക്ക് കൊടുത്തു ഞാനും അവളും അത് തിന്നു]. പിന്നെ അച്ഛൻ ഊഞ്ഞാൽ കെട്ടി തന്നു നല്ല തണുപ്പുള്ള കാറ്റും പൂക്കളുടെ മണവും എനിക്ക് ഇഷ്ടമായി ..അപ്പോഴേക്കും എല്ലാവരും ഒരുമിച്ച് കുളിക്കാൻ പോയി ഒരുപാടു നേരം നീന്തി തുടിച്ചു .കൂടുതൽ ഉയരത്തിൽ നിന്ന് ചാടുവാൻ വേണ്ടി ഒരു മതിലിന്റെ മുകളിൽ കയറി നിന്നു .മതിലിടിന്നു താഴെ വീണു .കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്നു .ഇതൊക്കെ എന്റെ സ്വപനം ആണെന്ന് ഞാൻ വിശ്വാസചിലാ .ഓടിപോയി മുറ്റത്തു നോക്കി അവിടെ ഞാൻ കണ്ട പൂക്കളും മരങ്ങളും ഒന്നും ഇല്ല എന്ന് മനസിലായി .ഞാൻ പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും എന്നെ ആശ്വസിപ്പിക്കാൻ എത്തി.അവർ പറഞ്ഞു നമ്മുക്ക് ഈ സ്വർഗം വീണ്ടും ഉണ്ടാകാം അതിനു ഈ വൃക്ഷ തൈക്കൽ വെച്ച് പിടിപ്പിക്കും .കൂട്ടരേ ഞാൻ തുടങ്ങി കഴിഞ്ഞു നമുക്കു ആ സ്വർഗം വീണ്ടും ഉണ്ടാക്കം .

വൈഷ്ണവ്
5 A ജി യൂ പി എസ് പുതുരുത്തി
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ