ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''കൊറോണ നാടു വാണീടും കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാടു വാണീടും കാലം

കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കാറില്ല, ബസ്സില്ല ലോറിയില്ലാ ...
റോഡിലോ എള്ളോളം ആളുമില്ല
തിക്കില്ല, തിരക്കില്ല ട്രാഫിക്കില്ലാ...
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടാലെല്ലാരും ഒന്നു പോലെ
കുറ്റം പറവാനാണെങ്കിൽ പോലും
വായ തുറക്കാൻ ആർക്കു പറ്റും ?
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറു കീടമൊന്ന്
കാണാനും കേൾക്കാനും കഴിയില്ലല്ലോ
കാട്ടിക്കൂട്ടുന്നതും പറയാൻ വയ്യ
അമ്പതും അറുപതും ആയിരങ്ങൾ
ആളുകളെത്രയോ പോയ് മറഞ്ഞു
നെഞ്ച് വിരിച്ചോരു മർത്യൻ തോളിൽ
മാറാപ്പു കയറ്റിയ ദൈവമല്ലോ
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്‌ഫലമെല്ലാം അതെല്ലാമെല്ലാം
പിടിക്കുന്നില്ലീ കുഞ്ഞുകീടം
മർത്യന്റെ മുന്നിലൊരന്ത്യം കുറിക്കാൻ
എത്തിയതാവാം ഈ കുഞ്ഞുകീടം
ആർത്തി കൊണ്ടെത്രയോ നാം ഓടിത്തീർത്തു
കാത്തിരിക്കാം നമുക്കൽപ്പനേരം

മ‍ുഹമ്മദ് ഷിഫിൻ പി
4 C ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത