ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''കണ്ടെത്തിയ ഭിഷഗ്വരന്റെ ജീവനെടുത്ത കൊറോണ '''

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ടെത്തിയ ഭിഷഗ്വരന്റെ ജീവനെടുത്ത കൊറോണ
ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈന ഒരുകാലത്ത് ദാരിദ്ര്യം മൂലം വന്യമൃഗങ്ങൾ വേട്ടയാടി പിടിച്ച് ഭക്ഷിക്കാൻ സർക്കാർ അനുമതി ഉണ്ടായിരുന്നു പിന്നീട് കാലങ്ങൾക്കിപ്പുറം അതൊരു വ്യവസായമായി മാറി, പാമ്പ് തേള് പെരുച്ചാഴി എന്നിങ്ങനെയുള്ള എല്ലാവിധ മൃഗങ്ങളുടെയും മാംസ കച്ചവടം നടത്തുന്ന ചൈനയിലെ വുആൻഎന്ന സുന്ദരമായ പട്ടണം, ഇവിടെ ഇറച്ചിവെട്ടുകാരനായ ഒരാൾക്ക് പനി ബാധിക്കുകയും അത് വളരെ ഗൗരവമേറിയ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു ,ഡോക്ടറെ സമീപിച്ച് പല പരിശോധനയ്ക്ക് അവസാനം ഡോക്ടർ വിധിയെഴുതി, ഇത് ഒരു വൈറസ് ആണ്, കൊറോണ വൈറസ്, എന്നാൽ ഈ വൈറസിനെ ആദ്യം സ്ഥിരീകരിച്ച ഡോക്ടറുടെ പേരിൽ ചൈന ഗവൺമെൻറ് കേസെടുത്തു തുറുങ്കിൽ അടക്കുന്ന അവസ്ഥയാണ് ഉണ്ടായത്, ഈ സംഭവം നടക്കുന്നത് 2019 നവംബർ ഡിസംബർ മാസ കാലത്താണ്, അവസാനം ഈ ഡോക്ട്ടറും കൊറോണ ബാധിച്ചാണ് സ്ഥിരീകരിച്ച ആദ്യ ഡോക്ടറും ഈ അസുഖം വന്ന്മരണപ്പെട്ടു, പിന്നീട് അത് ലോകം മുഴുവൻ വ്യാപിച്ചു പതിനായിരക്കണക്കിന് മനുഷ്യർ ലോകത്തിൻറെ വിവിധഭാഗങ്ങളിലായി മരിച്ചുവീണു, ലോകം മുഴുവൻ ലോക് ഡൗണിലാണ്, എന്നാൽ ഈ സമയത്തും മലയാളിക്ക് അഭിമാനം തന്നെയാണ്, ലോകഭൂപടത്തിൽ കടുകുമണിയോളം വലിപ്പമുള്ള നമ്മുടെ കൊച്ചു കേരളം, ഗവൺമെൻറ് ഭരണ സംവിധാനങ്ങളിലൂടെ യും വിദ്യാഭ്യാസ ബോധമുള്ള പൊതുസമൂഹം സ്വയം നിയന്ത്രിച്ച് ഈ മഹാമാരിയെ ചെറുത്തുനിന്നു, എല്ലാം കൊണ്ടും സമ്പന്നമായ യൂറോപ്യൻ രാജ്യങ്ങൾ എന്തിന് പറയുന്നു അമേരിക്ക പോലും കേരളത്തെ മാതൃകയാകുകയാണ് ഇപ്പോൾ, ഈ മഹാമാരിയെ എത്രയും പെട്ടെന്ന് ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

നന്ദി നമസ്കാരം,
മുഹമ്മദ് ആദിൽ മണ്ണാർതൊടിക
5 A ജി.യു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം