ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/എന്നിലേക്ക് തിരിച്ചു വരൂ...

Schoolwiki സംരംഭത്തിൽ നിന്ന്
എന്നിലേക്ക് തിരിച്ചു വരൂ...

കൂട്ടുകാരെ നിങ്ങൾക്ക് എന്നെ അറിയില്ലേ?ഞാനാണ് പ്രകൃതി.എന്നെ മനുഷ്യർ പല രീതിയിലും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.ചിലർ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു,മറ്റു ചിലർ വയലുകൾ മണ്ണിട്ടു നികത്തുന്നു.അങ്ങിനെ പല രീതിയിലും മനുഷ്യർ എന്നെ ദ്രോഹിക്കുന്നു.പ്രകൃതിയിൽ നിന്നും ലഭിക്കുന്ന നാടൻ കിഴങ്ങു വർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും അവർ ഒരു വിലയും കൽപിച്ചില്ല. അവരൊക്കെ ഫാസ്റ്റ് ഫുഡ്‌ഡിന്റെ പുറകെ പോയി.പൊന്നു വിളയുന്ന ഈ മണ്ണിനെ മറന്നതിനാൽ അവർക്ക് പലവിധ രോഗങ്ങളും പിടിപെട്ടു.

എന്നാൽ ഇന്ന് കൊറോണ എന്ന ഒരു വൈറസ് കാരണം ജനങ്ങൾ പ്രയാസമനുഭവിക്കുകയും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.ഇന്നവർക്ക് വർണ്ണശബളമായ പാക്കറ്റിൽ പൊതിഞ്ഞ ജംഗ് ഫുഡ്ഡും ഫാസ്റ്റ് ഫുഡ്ഡുംമൊന്നും കിട്ടാനില്ല. ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ധൂർത്തിനും വിവാഹ വേളകളിലും മറ്റു രംഗങ്ങളിലും കാണിച്ചിരുന്ന പൊങ്ങച്ചത്തിനും അറുതി വന്നിരിക്കുന്നു.

മനുഷ്യൻ വീണ്ടും പ്രകൃതിയിലേക്ക് ഇറങ്ങുകയാണ്.വയലുകളിൽ കൃഷി ചെയ്യാനും അടുക്കളത്തോട്ടമുണ്ടാക്കാനും മരങ്ങൾ നട്ടു വളർത്തുവാനും കപ്പ,ചേന,ചേമ്പ് എന്നിവ കൃഷി ചെയ്യാനും മണ്ണിനെ സ്നേഹിക്കാനുമൊക്കെ ഉള്ള അവസരമാണ് വന്ന് കിട്ടിയിരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ നിന്നും തുടച്ചു നീക്കാനും ഈ അവസരം നാം ഉപയോഗിക്കുക.'എല്ലാ വീട്ടിലും ഒരു അടുക്കള തോട്ടം' എന്നതാവട്ടെ നമ്മുടെ പ്രകൃതിക്ക് നാം കൊടുക്കുന്ന സമ്മാനം....

ഫെല്ല സയാൻ
3 ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം