പ്രകൃതി എത്ര മനോഹരിയാണ്.
പ്രകൃതി നമ്മുടെ അമ്മയാണ്.
പ്രകൃതി നമുക്ക് തരും ശ്വാസം.
പ്രകൃതി തന്നെ നമ്മുടെ ആശ്വാസം.
പ്രകൃതി നമുക്കു തരുന്നു ജീവൻ .
നമ്മൾ കവരുന്നു പ്രകൃതിയുടെ ജീവൻ .
വെള്ളവും വെളിച്ചവും പ്രകൃതി നമുക്കേകി.
പ്ലാസ്റ്റിക്ക് കൊണ്ട് നാം പ്രകൃതിയുടെ വായ് മൂടി.
പ്രകൃതിയോട് നാം ചെയ്യുന്നു പല തെറ്റുകൾ.
പ്രകൃതി നമ്മോട് ചെയ്തു ചില വികൃതികൾ.
മലയിടിച്ചും മരം മുറിച്ചും നാം പ്രകൃതിയെ കൊന്നു.
വരൾച്ച കൊണ്ടും പ്രളയം കൊണ്ടും പ്രകൃതി മുന്നറിയിപ്പ് തന്നു .
ഒടുവിൽ ഇന്ന് കൊറോണ വന്ന് ലോക്ക്ഡൗൺ കിട്ടി.
ഒപ്പം പഴയ പ്രകൃതിയേയും നമുക്ക് തിരികെ കിട്ടി.