ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ കരുതലോടെ.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ കരുതലോടെ.


ലോകം എങ്ങും പടർന്നു പിടിച്ച ഒരു മാരകമായ അസുഖമാണ് കൊറോണ അഥവാ കോവിഡ് 19.ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ഈ അസുഖം മൂലം ഒരുപാട് ജനങ്ങൾ മരിക്കുകയും അതിലേറെ ആളുകൾ ദുരിതത്തിൽ പെടുകയും ചെയ്തു. ഇക്കാര്യത്തിൽ നമ്മുടെ ഗവണ്മെന്റ് നൽകിയ നിർദേശങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമായിരുന്നു. അസുഖം ഉള്ളവരിൽ നിന്നും മാറിനിൽകുക, സാമൂഹിക അകലം പാലിക്കുക, സമ്പർക്കങ്ങൾ ഒഴിവാക്കുക, മാസ്കും സാനിറ്ററി ഐറ്റംസ് ഉം ഉപയോഗിക്കുക എന്നിവ വഴി കോറോണയിൽ നിന്ന് മുക്തി നേടാം. ശ്വാസതടസം, തൊണ്ടവേദന, തലവേദന, പനി എന്നിവ കൊറോണ രോഗ ലക്ഷണങ്ങൾ ആണ്. കൊറോണ ലക്ഷണങ്ങൾ ഉള്ളവർ സ്വയം നിയന്ത്രിക്കേണ്ടതും ചികിത്സ തേടേണ്ടതും ആവശ്യമാണ്. കൊറോണ മരണങ്ങൾ ഭീകരമായപ്പോൾ ലോകരാഷ്ട്രങ്ങൾ ചരിത്രത്തിൽ ആദ്യമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.ഇറ്റലിയിലും അമേരിക്കയിലും സ്ഥിതി നിയന്ത്രണ അതീതമായി തുടരുന്നു . മരുന്ന് എത്രയും പെട്ടന്ന് കണ്ടുപിടിക്കും എന്ന പ്രതീക്ഷയോടെ ഈ ലോകത്തിൽ ഏവരും കാത്തിരിക്കുന്നു.

കദീജ സഫ
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം