കൊറോണ കൊണ്ടുവന്ന മാറ്റം .
എന്റെ അനിയൻ അപ്പു ഒരു കുട്ടികുറുമ്പൻ തന്നെയാണ്. രാവിലെ എണീറ്റാൽ മുറ്റത്തു മൂത്രം ഒഴിച്ചു വക്കും. എന്നും അച്ഛനും അമ്മയും വഴക്ക് പറയും. ചിലപ്പോൾ ആരും കാണുന്നില്ല എന്നുണ്ടെങ്കിൽ ഞാനും ചെയ്യാറുണ്ട്. അത് പാടില്ല എന്നറിഞ്ഞിട്ടും ഞങ്ങൾ അത് ചെയ്യുന്നു. അമ്മ ടി വി യുടെ മുന്നിലേക്ക് ചായയും പലഹാരങ്ങളും കൊണ്ടുവരൂബോൾ ഞങ്ങളോട് പല്ല് തേച്ചോ എന്ന് ചോദിക്കും. ഞാൻ പല്ല് തേക്കുന്ന ഇല്ല എന്ന് അപ്പു പറയും. ചിലപ്പോൾ ചീത്തപറയുകയോ അടി കിട്ടുകയും ചെയ്യും. ചില ദിവസങ്ങളിൽ പിടിച്ചു പല്ല് തേപ്പിക്കാൻ നോക്കിയാൽ അപ്പു മാമിയുടെ വീട്ടിലേക്കു കരഞ്ഞു ഓടി പോകും. മിക്ക ദിവസങ്ങളിലും കുളിക്കുമ്പോൾ ആണ് അവൻ പല്ല് തേക്കുക. ഊണ് കഴിക്കാൻ എല്ലാവരും ടിവിയുടെ മുൻപിൽ വട്ടമിട്ടിരിക്കും. അച്ഛമ്മക്ക് അതിഷ്ടമല്ല. ഡൈനിങ്ങ് ഹാളിൽ ആണ് ഇരിക്കുക. അമ്മക്ക് ഒരു കണ്ടിഷൻ ഉണ്ട്ട്ടോ. വല്യച്ചനും മാമിമാരും വന്നാൽ ഡൈനിങ്ങ് ടേബിളിൽ ഇരിക്കണം. കൈ കഴുകിയോടാ എന്ന് ചോദിച്ചാൽ ഞാൻ കഴുകി എന്ന് പറയും അപ്പുവിനോട് ചോദിക്കേണ്ട. പോയി കഴുകി വാടാ എന്ന് പറയും. വാഷ് ബേസിനിന്റെ അവിടെ വരെ പോയി വരും. പക്ഷെ കഴുകില്ല. അമ്മ അത് കണ്ടിട്ടുണ്ടാവും. അമ്മ പിന്നെ ചീത്ത പറഞ്ഞു തുടങ്ങിയാൽ ഓടി പോയി കഴുകി വരും. ചക്ക, മാങ്ങാ മറ്റു പലഹാരങ്ങൾ എന്നിവ കൊടുത്താലും ഇത് തന്നെ അവസ്ഥ. കഴിച്ചു കഴിഞ്ഞാൽ ചുറ്റും നോക്കി ആരും കാണാതെ ട്രൗസറിൽ തുടയ്ക്കും. പിന്നെ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു കൊടുക്കണം. പക്ഷെ ഈ കൊറോണ കാലത്ത് അപ്പു എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. രാവിലെ എന്റെ ഒപ്പം പല്ല് തേക്കാൻ വരുന്നു. മാമിയുടെ വീട്ടിലേക്കു പോകുമ്പോഴും വന്നാലും കൈ ഹാൻഡ് വാഷ് കൊണ്ട് കഴുകുന്നു. ഭക്ഷണം കൊണ്ട് വന്നു വച്ചാൽ അര മണിക്കൂർ അവന്റെ വക കൈ കഴുകലാണ്. അമ്മ എന്തെങ്കിലും പറഞ്ഞാൽ പറയും അച്ഛാ ഈ അമ്മക്കു ഒന്നും അറിയില്ല. കൊറോണ നമ്മുടെ കയ്യിലുണ്ട് എങ്കിൽ പുറത്ത് പോകാൻ വേണ്ടിയാണ്. ടിവി ഒന്നും കാണുന്നില്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞു ഒരു കുഞ്ഞു കുട്ടിയെ പോലും സ്വാധീനിക്കാൻ ഈ ഗവണ്മെന്റ് ന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|