ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോവിഡ്19 എന്ന കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന കൊറോണ വൈറസ്

കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിക്കുകയാണ്. കൊറോണ വൈറസിൽ നിന്നും രക്ഷ നേടാൻ "കൈ കഴുകൂ " എന്നാണ് ലോകാരോഗ്യസംഘടനയുടെ ആഹ്വാനം.ഈ സമയവും കടന്നു പോകും. ഈ ദുരന്തത്തിൽ നിന്നും നമ്മൾ അതിജീവിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.കൊറോണ വ്യാപനം അതിതീവ്രമായി ലോകജനതയെ ബാധിച്ചിരിക്കുന്നു. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂകണ്ഡങ്ങളിലും ഇപ്പോൾ കോവിഡ് 19 എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തി പിടിക്കുക, എപ്പോഴും 15 മിനിറ്റിനുശേഷം ശുദ്ധജലം കുടിക്കുക, തൊണ്ട വരളരുത്, പുറത്തു പോയി വന്നാൽ സാനിറ്റൈസർ ഉപയോഗിച്ചോ സോപ് ഉപയോഗിച്ചോ കൈകൾ നന്നായി കഴുകുക, വ്യക്തിശുചിത്വം ശീലമാക്കുക. കൊറോണ വൈറസ് ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രത ഉണ്ടായാൽ മതി എന്നും സർക്കാരും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ചു പറയുന്നുണ്ട്. കോവിഡ് 19 ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും ആണ് മറ്റുള്ളവരിലേക്ക് പകരുന്നത്. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനുശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിൽ എത്തുക. രോഗം ബാധിച്ച വ്യക്തിയിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസ് ആണ് കൊറോണ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോഗങ്ങൾക്ക് വരെ കാരണമാകാം. ഈ വൈറസിന് പ്രതിരോധ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ, അസ്വസ്ഥത തോന്നിയാൽ വീട്ടിൽ തുടരുക, ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക, "ദിശ " ഹെല്പ് ലൈൻ നമ്പറിലേക്ക് വിളിക്കുക. ചൈനയിലെ വുഹാനിൽ നിന്നാണ് ലോകത്തിൻറെ ഉറക്കം കെടുത്തിയ കൊറോണ വൈറസ് ഉടലെടുത്തത്.മഷ്യന് മഹാമാരികൾ പകർന്നുനൽകുന്ന വൈറസുകളിൽ മിക്കതിന്റെയും ഉറവിടം മൃഗങ്ങളാണ്. പക്ഷികൾ, പന്നികൾ, എലികൾ തുടങ്ങിയവർ വിവിധ തരം പനികൾ സമ്മാനിക്കുന്നു. കൊറോണ വൈറസ് മനുഷ്യനിലെത്തിയത് ഇപ്പോൾ വംശനാശം സംഭവിക്കുന്ന ഈനാംപേച്ചി യിൽ നിന്നാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് അതിനായി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.. STAY HOME STAY SAFE STAY HEALTHY BREAK THE CHAIN


മൻഹ ജബീൻ പി കെ
6 A ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം