ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കോവിഡിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിടിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം .

ഡോക്ടർമാർ ,നഴ്‌സുമാർ തുടങ്ങിയ ആരോഗ്യ ഈ രംഗത്തെ എല്ലാ ജീവനക്കാരും കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സമത്വാർഹമായ സേവനമാണ് അനുഷ്ഠിക്കുന്നത് . സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എല്ലാം മാറ്റിവെച്ച് സേവനത്തിനിറങ്ങുന്നവരാണ് നഴ്‌സുമാർ .പ്രളയ സമയത്തും നിപ്പ വൈറസ് സമയത്തും നഴ്‌സുമാരുടെ സേവനം നമുക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല. ലോകത്ത് 195-ലധികം രാജ്യങ്ങളിൽ കോവിഡ് -19 പടർന്നു പിടിക്കുമ്പോഴും നഴ്‌സുമാരുടെ സേവനം ഏറ്റവും വില പെട്ടതാണ് . രോഗികളുമായി ഏറ്റവും അധികം അടുത്തിടെ പഴകുന്നവരാണ് nനഴ്‌സുമാർ അതിനാൽ ആരോഗ്യ വകുപ്പ്നിഷ്കര്ഷിച്ച സുരക്ഷ മാനദണ്ഡനകൾ വല്ലായ്പ്പോഴും പാലിക്കണം.ആരോഗ്യ പ്രവർത്തകർ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാവരുത്.രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവർത്തകയ്ക് കോവിഡ് 19സ്ഥിരീകരിച്ചത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓർമപ്പെടുത്തുന്നു.ആ കുട്ടിയെ വിളിച്ചു ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു.വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത് .ഈ ആത്മ വിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു.

Dilna fathima
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം