ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അനുസരണക്കേടിനു കിട്ടിയ ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണക്കേടിന് കിട്ടിയ ശിക്ഷ.

ജാക്കി, ജോണി, ജോമോൻ, ഇവർ മൂന്നു പേരും സഹോദരങ്ങൾ ആയിരുന്നു. അങ്ങനെ ഒരു ദിവസം ജാക്കി പറഞ്ഞു. നമുക്ക് ഒന്ന് പുറത്തുപോയി കളിച്ചാലോ അപ്പോൾ ജോണി ജോമോനും പറഞ്ഞു. അതുവേണ്ട. അച്ഛനും അമ്മയും പറഞ്ഞിട്ടില്ലേ പുറത്തിറങ്ങരുതെന്ന്. പക്ഷേ ജാക്കി പറഞ്ഞു. അസുഖം ഒന്നും വരില്ലന്നേ. ആളുകളൊക്കെ വെറുതെ പറയുന്നതാ. അവൻ അതും പറഞ്ഞ് അവിടെ നിന്ന് പോയി. പക്ഷേ ജോണിയും ജോമോനും പോയില്ല. അങ്ങനെ ജാക്കി ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം കളിച്ചു. അങ്ങാടിയിൽ ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. അങ്ങനെ സന്ധ്യയായപ്പോൾ ജാക്കി വീട്ടിലെത്തി. അതുകണ്ട് അച്ഛനും അമ്മയും പറഞ്ഞു. മോനേ ഒന്നു പോയി വൃത്തിയായിട്ട് വാ. ദേഹം മുഴുവൻ ചെളിയാണ്. പക്ഷേ ജാക്കി അതും കേട്ടില്ല. അങ്ങനെ അടുത്ത ദിവസവും നോക്കി കളിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരാൾ വന്നിട്ട് പറഞ്ഞു. ഇങ്ങനെ പുറത്തിറങ്ങി കളിക്കാൻ പാടില്ല. എല്ലാ ദിവസവും കുളിച്ച് വൃത്തി യാവണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. അത്യാവശ്യമായി എന്തെങ്കിലും കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ. പക്ഷേ ജാക്കി അതൊന്നും കേട്ടില്ല. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജാക്കിക്ക് അസുഖം വന്നു. പനി, ജലദോശം, വയറുവേദന, തുടങ്ങിയവ. അങ്ങനെ ജാക്കിയെ ഡോക്ടറെ കാണിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അസുഖം മാറി. അപ്പോൾ ജാക്കി ജോമോൻ നോട് പറഞ്ഞു. നിങ്ങൾ ഒന്നും പറഞ്ഞില്ലേ പുറത്തിറങ്ങരുതെന്ന് പക്ഷേ ഞാനത് കേട്ടില്ല. അതുകൊണ്ടല്ലേ എനിക്ക് പനിയൊക്കെ വന്നത്. ഇനി ഞാൻ ഒരിക്കലും പുറത്തിറങ്ങിയില്ല. അങ്ങനെ ജാക്കി നല്ലകുട്ടിയായി.

ഷഹ്‌ന. OT
2 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ