ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/മിന്നുവും കൂട്ടുകാരും*

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവും കൂട്ടുകാരും

ഒരു ഗ്രാമത്തിൽ മിന്നു എന്ന പെൺകുട്ടി താമസിച്ചിരുന്നു, അവൾ നല്ല കുട്ടിയായിരുന്നു, പഠിക്കാനും മിടുക്കിയായിരുന്നു. ഒരു ദിവസം അവളും കൂട്ടുകാരും കളിക്കാൻ പോയി, അവർ പന്ത് കൊണ്ട് കളിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുമ്പോൾ പന്ത് അടുത്ത പൊന്തക്കാട്ടിലേക്ക് തെറിച്ചു പോയി. മിന്നു പന്തെടുക്കാൻ പോയപ്പോൾ അവിടെ, ചപ്പ് ചവറുകൾ കൂട്ടിയിട്ട് ആകെ വൃത്തിഹീനമായി കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ കൂട്ടുകാരെ വിളിച്ചു എന്നിട്ട് അവർ ആ ഗ്രാമത്തിലെ പ്രമാണിമാരുടെ അടുത്ത് പോയി പരാതി പറഞ്ഞു.എന്നിട്ട് അവരെല്ലാം ചേർന്ന് ഗ്രാമം മുഴുവൻ വൃത്തിയാക്കി. പിറ്റെ ദിവസം അവൾ സ്ക്കൂളിൽ പോയപ്പോൾ അവൾക്ക് അവളുടെ ക്കൂട്ടുകാരും, അധ്യാപകരും ഒരു സമ്മാനം കൊടുത്തു,അവളെ അവർ അസംബ്ലിയിൽ അഭിനന്തിച്ചു. അവളോട് പരിസ്ഥിതി സുചിത്വത്തിനെ കുറിച്ചു സംസാരിക്കാൻ പറഞ്ഞു. " വീടും പരിസരവും വൃത്തിയില്ലാതെ കിടന്നാൽ അസുഖങ്ങൾ നമ്മേ പിടികൂടും. ഭക്ഷണം കഴിക്കുന്നത്തിന് മുൻപും, ഭക്ഷണം കഴിച്ചതിന്‌ശേഷവും കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇങ്ങനെ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ നാട് ശുചിത്ത്വമുള്ളതാക്കാം. രോഗങ്ങളിൽ നിന്ന് നമുക്കെല്ലാം മുക്തി നേടാം" എല്ലാവരും അവളുടെ വാക്കുകൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഫാത്തിമ്മ റിയ കെ.വി
3A ജി.യു.പി.എസ് കൂടശ്ശേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ