ജി.യു.പി.എസ്. മൂർക്കനാട്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം


പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജൂൺ 5 ന് മൂർക്കനാട് സ്കൂളിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ നഹീം പി ആണ് ഉദ്ഘാടനം ചെയ്തത്.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും എല്ലാം ചേർന്ന് ഒരുപാട് തൈകൾ നട്ടു.പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് മുന്നോട്ട് പോയെങ്കിൽ മാത്രമേ നല്ലൊരു ജീവിതം എല്ലാവർക്കും സാധ്യമാകൂ എന്ന ആശയം കുട്ടികളിലേക്കെത്തിക്കാൻ സാധിച്ചു.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അയച്ച് തന്ന ചിത്രങ്ങൾ
പ്രവേശനോത്സവം
GUPS മൂർക്കനാട് 2026 വർഷത്തിലെ ആദ്യ ദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു.കുട്ടികളുടെ ഒട്ടനവധി പരിപാടികൾ ഉണ്ടായിരുന്നു.സ്കൂളും ക്ലാസ് മുറികളും നന്നായി അലങ്കരിച്ചിരുന്നു.ഒന്നാം ക്ലാസിലെ കുട്ടികളെ എല്ലാവരും വർണ്ണങ്ങൾ നിറഞ്ഞ വേദിയിലേക്ക് ആരവങ്ങളോടെ ആനയിച്ചു.അത് അവർക്ക് എന്നും ഓർമയിൽ നിലനിൽക്കും.