ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അടിസ്ഥാനശാസ്ത്രം/മികവുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
മികവുകൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പേപ്പർ ബാസ്ക്കറ്റ് നിർമ്മാണം, ശലഭോദ്യാന നിർമ്മാണം എന്നിവ നടത്തി. ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,കുട്ടി ചങ്ങല, കാർട്ടൂൺ രചന മത്സരങ്ങൾ എന്നിവ നടത്തി. ക്വിസ് മത്സരത്തിൽ സനൂബിയ (6B) ഒന്നാം സ്ഥാനം, ഫാത്തിമ ലുജ (5A)രണ്ടാം സ്ഥാനം,, മിസ്‌ല ഫാത്തിമ(7B)മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രമേളയിൽ വിവിധ ഇനങ്ങൾ ആയ ക്വിസ് മത്സരം,വർക്കിംഗ് മോഡൽ,സ്റ്റീൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവ്സെഡ് എക്സ്പിരിമെന്റ്, എന്നീ മത്സരയിനങ്ങളിൽ സബ്ജില്ലാതലത്തിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ നവംബർ 7 സി വി രാമൻ ജന്മദിനത്തോടനുബന്ധിച്ച് ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഭാഷണവും,'Beat the plastic pollution ' എന്ന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സ്കൂൾതല സയൻസ് ഫെസ്റ്റ് നോട് അനുബന്ധിച്ച് സയൻസ് ക്വിസ് സംഘടിപ്പിച്ചു, എന്റെ സയൻസ് കിറ്റ് തയ്യാറാക്കുക , ശാസ്ത്ര പാർക്ക് വിപുലീകരിക്കൽ,പ്രൊജക്റ്റ് അവതരണം എന്നിവ നടന്നു. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.ഏകദിന ക്യാമ്പിൽ ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ സാബിർ സാർ നയിക്കുന്ന LED ബൾബ് നിർമ്മാണ ക്ലാസ് സംഘടിപ്പിച്ചു. നാസ ഗഫൂർ സാർ നയിക്കുന്ന ചാന്ദ്രയാത്ര ക്ലാസും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു, കൂടാതെ മനോജ് സാർ നയിക്കുന്ന വാന നിരീക്ഷണ ക്ലാസും, വീഡിയോ പ്രദർശനവും, ടെലസ്കോപ്പ് ഉപയോഗിച്ചുള്ള വാനനിരീക്ഷണവും സംഘടിപ്പിച്ചു.