ജി.യു.പി.എസ്. കൂട്ടിലങ്ങാടി/അപ്പ‍ുവിന്റെ ശ‍ുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്


അപ്പ‍ുവും അച്ചുവും വളരെ നല്ല കൂട്ടുകാരാണ്. ഒരു ദിവസം അവർ കടയിൽ പോകാൻ തീരുമാനിച്ചു. നടന്നു നടന്നു അവർ കടയിലെത്തി. കടയിൽ വിവിധ തരത്തിലുള്ള, വിവിധ നിറത്തിലുള്ള മിഠായികൾ. അവർ ഇഷ്ടപ്പെട്ട മിഠായികൾ വാങ്ങി. തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ മിഠായികൾ നുണഞ്ഞു കൊണ്ടാണ് പോകുന്നത്. മിഠായി കവർ അവർ റോഡിലേക്ക് വലിച്ചെറിഞ്ഞ‍ു. ഇതു കണ്ട ഒരാൾ പതിഞ്ഞ സ്വരത്തിൽ കുട്ടികളോട് പറഞ്ഞു.
കുട്ടികളേ, നിങ്ങൾ ഇത്തരത്തിൽ പ്ലാസ്റ്റിക് കവറുകൾ റോഡിലേക്ക് വലിച്ചെറിയരുത്. ഉപയോഗമില്ലാത്തവ കത്തിക്കുമ്പോൾ പ്ലാസ്റ്റിക് അതിൽ ഉൾപെടുത്തരുത്. അതു വഴിയുള്ള പുക പ്രകൃതിക്ക് വൻ ദോഷം വരുത്തും. കൂടാതെ അത് ശ്വസിക്കുന്നവരെയുമ ബാധിക്കും. മണ്ണിനടിയിൽ താമസിക്കുന്ന മണ്ണിര പോലെയുള്ളവക്കും ഇത് ദോഷം ചെയ്യും.
അപ്പുവിനും അച്ചുവിനും അയാൾ പറഞ്ഞതിന്റെ ഔചിത്യം മനസ്സിലായി. അവർ രണ്ടു പേരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകൾ തൊട്ടടുത്തുള്ള മാലിന്യക്കൊട്ടയിൽ നിക്ഷേപിച്ചു. മാത്രമല്ല തന്റെ എല്ലാ കൂട്ടുകാരെയും വിളിച്ചു കൂട്ടി പരിസരം വുഴുവൻ വൃത്തിയാക്കുകയും ചെയ്തു.


തയ്യാറാക്കിയത് - അക്ഷയ് (ആറ് ബി)