ജി.യു.പി.എസ്. കൂട്ടക്കനി/അക്ഷരവൃക്ഷം/ ലോകത്തെ വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങിയ മഹാമാരി


ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ/കോവിഡ് -19 ലോകത്തെങ്ങും പടർന്നുപിടിച്ചിരിക്കുകയാണ്. പത്രങ്ങളിലും മാധ്യമങ്ങളിലും തിളങ്ങി നിൽക്കുകയാണ് ഈ വില്ലൻ. ഈ കൊറോണ കാലത്തെ നമ്മുടെ മുദ്രാവാക്യം ,"ശാരീരിക അകലം സാമൂഹിക ഒരുമ" എന്നതാണ്. കൊറോണയെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ , ഷട്ട് ഡൗൺ , ജനതാ കർഫ്യൂ തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരായി . നമ്മുടെ ആരോഗ്യം സംരക്ഷണത്തിനു സഹായിക്കുന്ന ആരോഗ്യപ്രവർത്തകരോട് കൈകൊട്ടിയും , ദീപം തെളിയിച്ചും നാം നന്ദി പ്രകടിപ്പിച്ചു. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുക. മാസ്ക് ,തൂവാല എന്നിവ കൊണ്ട് മുഖം മറക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക , വീട്ടിൽത്തന്നെ കഴിയുക. മദ്യം ഒഴിവാക്കി ഹെൽത്തി ഫുഡ് ശീലമാക്കുക. നമ്മൾ ഒറ്റയ്ക്കല്ല, ഒരുമിച്ചിരുന്ന് നമുക്ക് ഈ മഹാമാരിക്കെതിരെ പോരാടാം. "Let's Break the Chain".

സ്നേഹ
6 A ജി.യു.പി.എസ്. കൂട്ടക്കനി
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം