ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/നാം തകർക്കണം ഈ വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
നാം തകർക്കണം ഈ വൈറസിനെ

ലോകമെമ്പാടും തല കുനിഞ്ഞു നിൽക്കുകയാണ് . ഈ വൈറസിന് മുന്നിൽ നാം അതിജീവിക്കണം. നമ്മൾ കേരള ജനങ്ങൾ അതിജീവിപ്പിക്കണം .ഈ ലോകത്തെ തന്നെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം കുറച്ചു വർഷങ്ങൾക്കു മുമ്പ് നിപ്പ എന്ന വൈറസിനെ പരാജയപ്പെടുത്തി. അതിൽ നിന്ന് നാം അഭിമാനത്തോടെ അതിജീവിച്ചു. അതുപോലെത്തന്നെ രണ്ട് വർഷങ്ങളിലും ഒരുമിച്ചു രണ്ട് വട്ടം നടന്ന വൻപ്രകൃതി ദുരന്തമായ പ്രളയത്തെയും. ഇനി നാം കോവിഡ് 19 എന്ന വൈറസിനെ പരാജയപ്പെടുത്തി അതിജീവിക്കും.

നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന കേരള സൈനികന്മാരും ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും ആംബുലൻസ് ഡ്രൈവർമാരും മറ്റു ജീവനക്കാരും സേവനക്കാരും, ഇവർക്കൊന്നുമെന്താ കുടുംബമില്ലേ . സ്വന്തം ജീവൻ വരെ പണയം വെച്ചാണു ഇവർ നമുക്ക് വേണ്ടി പോരാടുന്നത്.

നമുക്ക് അഭിമാനിക്കാം നമ്മുടെ മുഖ്യമന്ത്രിയായ സഖാവ് പിണറായി വിജയന്റെ കാര്യത്തിൽ . അദ്ദേഹം കോറോണയെ തുടർന്ന് പല പല നിയമങ്ങളും സേവനങ്ങളും ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് നല്ലത് മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ കേരളത്തിലെ ആരോഗ്യ മന്ത്രിയായ കെ കെ ഷൈലജ ടീച്ചറും. ഈ വൈറസിനെ തുടർന്നും അല്ലാതെയും ഇവരൊക്കെ നമുക്ക് വേണ്ടി പല നിയമങ്ങളും കൊണ്ടു വന്നു .പിന്നെ ചിലരുണ്ട്. ആ നിയമങ്ങൾ ലംഘിച്ചു നടക്കുന്നവർ. അവർക്കുള്ളത് അതിന്റെതായ കാര്യത്തിൽ പോകുന്നുമുണ്ട്.

നാം പരാജയപ്പെടുത്തും കോവിഡ് 19 എന്ന വൈറസിനെ

അൻഷിഫ പി
7B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം