ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/തൊടിയിലെ മാവിൻ തൈ

Schoolwiki സംരംഭത്തിൽ നിന്ന്
തൊടിയിലെ മാവിൻ തൈ

അച്ഛൻ പണി കഴിഞ്ഞു വരുമ്പോൾ അന്ന് ഒരു മാമ്പഴമാണ് കൊണ്ടുവന്നത്. റിനി അത് ആസ്വദിച്ചു കഴിക്കുകയാണ്. അച്ഛൻ കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിക്കുന്നത്, അത് റിനിക്കറിയാം.. നന്നായി പഠിച്ച് ജോലി വാങ്ങി അച്ചനെ സഹായിക്കണം. ആലോചന തീർന്നപ്പോഴേക്കുo മാങ്ങ അണ്ടിയായി.അവളത്‌ തൊടിയിലേക്ക് വലിച്ചെറിഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം റിനിയുടെ മലയാളം ടീച്ചർ ഒരു തൈ നടുന്നതിനെക്കുറിച്ച് പഠിപ്പിച്ചു... ” നിങ്ങൾ എന്തെങ്കിലും ഒരു തൈ നടണം. അത് വളർന്ന് ഒരു വലിയ വൃക്ഷം ആകണം.” ടീച്ചർ പറഞ്ഞു.

കുട്ടികളെല്ലാം തന്നെ തൈകൾ വാങ്ങുന്നതിനെ കുറിച്ച് ചർച്ചയിലാണ് . റിനിയ്ക്ക് സങ്കടമായി. അതിനൊക്കെ കുറേ പൈസ വേണ്ടേ... അച്ഛന്റെ കയ്യിൽ അതിനുമാത്രം രൂപ യൊന്നും കാണില്ല. വീട്ടിലേക്ക് പോകുന്ന റിനിയുടെ മനസ്സിൽ ടീച്ചർ പറഞ്ഞ കാര്യം മാത്രം ആയിരുന്നു... തൊടിയിൽ ഒക്കെ നടന്നു നോക്കിയാലോ. തെങ്ങിൻ ചോട്ടിലെ ഒരു മാവിൻതൈ അവളെത്തന്നെ നോക്കി ചിരിക്കുന്നു. ആ മാവിൻതൈയ്യിലേക്ക് അവൾ നോക്കി നിന്നു. ഞാൻ വലിച്ചെറിഞ്ഞ മാങ്ങയണ്ടിയുടെ!!!; ഞൊടിയിടയിൽ തന്നെ റിനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. അവൾ അത് മെല്ലെ ഇളക്കി പറിച്ചെടുത്തു. നന്നായി ഒരു കുഴി കുഴിച്ചു തൈ അതിൽ മെല്ലെ ഇറക്കി വെച്ചു. എന്നും രാവിലെയും വൈകുന്നേരവും വെള്ളം നനയ്ക്കും.

വർഷങ്ങൾക്കുശേഷം മാവ് പൂക്കുന്നു,കായ്ക്കുന്നു... ഇന്ന് റിനി മാത്രമല്ല അയലത്തെ കൂട്ടുകാരും കിളികളും നിറയെ മാങ്ങ കഴിക്കുന്നു. എന്നെങ്കിലും ടീച്ചർക്ക് ഒരു മാമ്പഴം കൊടുക്കണം. അത് റിനിയുടെ വലിയ മോഹമാണ്.

ആരതി. കെ
5c ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ