ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/നല്ല മനുഷ്യൻ നല്ല പ്രവൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല മനുഷ്യൻ നല്ല പ്രവൃത്തി


 നന്മ നിറഞ്ഞ മനസ്സു വേണം
 രോഗമില്ലാത്ത മനുഷ്യനാകാൻ
 റോഡിൽ തുപ്പി നടക്കുന്നവൻ
 നന്മ നിറഞ്ഞ മനുഷ്യനല്ല
 വ്യക്തി ശുചിത്വം ചെയ്യാത്തവൻ
 നന്മ നിറഞ്ഞ മനുഷ്യനല്ല
 മണലൂറ്റി,പുഴയെ വധിക്കുന്നവൻ
നന്മ നിറഞ്ഞ മനുഷ്യനല്ല
 കുന്നു നിരപ്പാക്കി വിൽക്കുന്നവൻ
 നന്മ നിറഞ്ഞ മനുഷ്യനല്ല
 പാടങ്ങൾ ഫ്ലാറ്റാക്കി മാറ്റുന്നവൻ
 നന്മ നിറഞ്ഞ മനുഷ്യനല്ല
 കാടുവെട്ടി,കുളം തോണ്ടുന്നവൻ
 നന്മ നിറഞ്ഞ മനുഷ്യനല്ല
 മറ്റുള്ള ജീവിയെ ദ്രോഹിപ്പതും
 നന്മ നിറഞ്ഞ മനുഷ്യനല്ല
 നമ്മളെ നമ്മൾ തിരിച്ചറിഞ്ഞാൽ
 രോഗങ്ങളൊത്തിരിവന്നിടില്ല
 നല്ല മനസ്സുമായ് നന്മ ചെയ്താൽ രോഗ പ്രതിരോധ കവചമാകും.....


 

വൈഗ. ടി
5 B ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത