ജി.യു.പി.എസ്.തത്തമംഗലം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്
നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. പരിസ്ഥിതി സൗഹാർദ്ദമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം അതിന് കുട്ടികളെ പ്രാപ്തരാക്കുകയും വേണം. ഇത്തരം ക്ലബ്ബുകളിലൂടെയാണ് അത് സാധ്യമാകുക.
ലക്ഷ്യങ്ങൾ
- പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക
- പ്രകൃതിയെ കുറിച്ച് കൂടുതൽ അറിയുകയും കണ്ടെത്തലുകൾ നടത്തുകയും ചെയ്യുന്നു.
- പൂന്തോട്ട നിർമ്മാണവും പരിപാലനവും.
- പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും അതിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കുന്നതിനും
പ്രവർത്തനങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികളെ ചെറു ഗ്രൂപ്പുകളായി തിരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കാറുണ്ട്.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം,കഥാരചന, കവിത രചന, പ്രസംഗം ക്വിസ് എന്നിവ നടത്തിവരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ സ്കൂളും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവ മുൻസിപ്പാലിറ്റിയിലേക്ക് കൈമാറുകയും ചെയ്യുന്നുശലഭങ്ങളെ ആകർഷിക്കാനായി ശലഭോധ്യാന പാർക്ക് നിർമ്മിച്ചിട്ടുണ്ട്.
ഹരിത സേന |