ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രവേശനോത്സവം

     2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം 1 /6/ 2026 തിങ്കളാഴ്ച സംരക്ഷിതമായി ആഘോഷിച്ചു. കൈയിൽ ബലൂണും തലയിൽ പ്രവേശനോത്സവം എന്ന് എഴുതിയ തൊപ്പിയും ധരിച്ചാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത്. സ്കൂളിലെ കുട്ടികൾക്കും സന്നിഹിതരായ എല്ലാ രക്ഷിതാക്കൾക്കും സേമിയ പായസം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ അമീർ ബി പാലോത്തിന്റെ അധ്യക്ഷതയിൽ ചങ്ങനാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സക്കീന നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാഹിദ് മൻസൂർ മുഖ്യ അതിഥിയായി. SMC ചെയർമാൻ ശ്രീ നാസർ കുരുക്കൾ,MPTA പ്രസിഡണ്ട് മറിയം ഫസ്ന SRG കൺവീനർമാരായ ശ്രീമതി സൗമ്യ എം.കെ ശ്രീമതി ഭഹിത എം.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച പരിപാടിയിൽ HM ഇൻ ചാർജ് ശ്രീമതി ഷെരീഫ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ മുജീബ് റഹ്മാൻ നന്ദിയും അറിയിച്ചു.