ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/ഹിന്ദി ക്ലബ്ബ്
2023 - 24 ഹിന്ദി ക്ലബ്ബ് നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ നിന്ന്
പ്രേംചന്ദ് ജയന്തി - ജുലൈ 31
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി (ജൂലൈ 31) ആഘോഷിച്ചു.ഇതോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ്, പ്രേംചന്ദിൻ്റ ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി. പോസ്റ്റർ രചന മത്സരത്തിൽ ജമീല നുസ7 B, ഫാത്തിമത്ത് നിദ,ഷസ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിൽ ജമീല നുസ, പാർവ്വണ എന്നിവർ ഒന്നാം സ്ഥാനവും ആയിഷ ഷസ രണ്ടാം സ്ഥാനവും നേടി.
ഹിന്ദി വാരാഘോഷം സെപ്റ്റംബർ 14 to 20
ഹിന്ദി വാരാഘോഷം
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ 14 മുതൽ 20 വരെ ഹിന്ദി വാരാഘോഷം നടത്തി. സ്ക്കൂൾ ഹാളിൽ നടന്ന ഹിന്ദി ദിനാഘോഷം പി.ടി.എ. പ്രസിഡന്റ് താരിഖ് പി. ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻചാർജ് പി.ടി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് 5,6,7 ക്ലാസിലെ കുട്ടികൾക്കായി കഥാ രചന, കവിതാ രചന, ഉപന്യാസരചന, പദ്യപാരായണം, പ്രസംഗം, ഹിന്ദി കയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.
ഹിന്ദി വാരാഘോഷ സമാപന സമ്മേളനവും സമ്മാന വിതരണ സമ്മേളനവും
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്ക്കൂളിൽ യു.പി. വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ പഠനം സരളമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷം സമാപിച്ചു. സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പി. താരിഖ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. കാസറഗോ ഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബെർണാഡ് മുഖ്യ അതിഥിയായിരുന്നു. വിവിധ ഹിന്ദീ സാഹിത്യ മത്സരങ്ങ ളിൽ ഒന്നും.രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ച കുട്ടികൾക്ക്
വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സാക്ഷ രതാ പ്രവർത്തകനും ബോവിക്കാനം എ.യു.പി.സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകനുമായ ശ്രീ. സി. സുകുമാരൻ മാഷിന് സമർപ്പിത് ശിക്ഷക് സേവ പുരസ്ക്കാരം നൽകി. ഹെഡ് മാസ്റ്റർ പി.ടി. ബെന്നി സ്വാഗതവും, ഹിന്ദി അധ്യാപകൻ കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്റെ പ്രധാന ആശയ ങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പത്രിക ഫ്രെയിം ചെയ്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രകാശനം ചെയ്തു.
സെപ്റ്റംബർ 14ഹിന്ദി ദിനം 2022-23
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി യുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു.ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഈ ദിനാഘോഷം. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ൽ വിവിധങ്ങളായ പരിപാടികൾ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആയിരുന്നു പരിപാടികൾ. പ്രസംഗ മത്സരം, പോസ്റ്റർ രചന, കൈയെഴുത്ത് തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.
പ്രേംചന്ദ് ജയന്തി
ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി (ജൂലൈ 31) ആലിഷിച്ചു ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.യു.പി കുട്ടികൾക്കായി ക്വിസ്സ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.ക്വിസ്സ് മത്സരത്തിൽ അർജ്ജുൻ ഏ കെ 7b, ഫാത്തിമ മിസ് ന 7C, അനഘ 6A എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രസംഗ മത്സരത്തിൽ ഫാത്തിമ മിസ് ന 7c, ജമീലനൂസ 6B, ഹയ ഫാത്തിമ7c ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പോസ്റ്റർ രചനയിൽ നഫീസത്ത് റിഫ 7A, ദിയ 6B, അനാമിക അശോക്6B ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.