ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/ഉറൂദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉർദു ദിനാചരണം 2021 - 2022

ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഉർദു മഹാകവിയായ മിർസ ഗാലിബിന്റെ ചരമദിനം ദേശീയ ഉർദു ദിനമായി ആചരിച്ചുവരുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യു. പി. സ്കൂളിൽ എല്ലാ വർഷവും ഫെബ്രുവരി 15 ഉർദു ദിനമായി ആചരിച്ചുവരുന്നു. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം ഉറുദു ഭാഷയുടെ ജനപ്രീതി ഉയർത്തിക്കാട്ടുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംസാരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നാണ് ഉറുദു. ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി സഘടിപ്പിക്കുകയും മനോഹരമായ ഉർദു ഗസലിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആ ദിവസം ഉർദു ഭാഷയിൽ ആണ് അസംബ്ലി നടത്താറുള്ളത്. ശേഷം ഉർദു അദ്ധ്യാപികയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രകാശനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഗാലിബിന്റെ ഗസലിലെ ഈരടികളും അദ്ദേഹത്തിന്റെ ചിത്രവും അടങ്ങുന്ന പോസ്റ്റർ പ്രകാശനം ചെയ്തു. ഉർദു പഠിതാക്കളായ വിദ്യാർഥികൾ പ്രസംഗം, കവിതകൾ, ഗസലുകൾ എന്നിവയിലൂടെ ഉറുദു ദിനാചരണത്തിന്റെ പ്രസകതി വിളിച്ചോതുന്ന പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തി ഗാനങ്ങൾക്ക് കുട്ടികൾ താളാത്മകമായി ചുവട് വെക്കുകയും സംഗീതശില്പങ്ങൾ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

https://drive.google.com/drive/folders/1-_UL6FdtUcaGYgGkGxl2FJACMfwHaTKk?usp=sharing

15 ഫെബ്രുവരി 2022

Jashan-e-urdu

ദേശീയ ഉർദുദിനാചാരണം

ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയും പാകിസ്ഥാനിലെ ദേശീയ ഭാഷയുമാണ് ഉർദു. ഭാരതത്തിൽ ഏകദ്ദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഉറുദു ഭാഷ സംസാരിക്കുന്നുണ്ട്. ഉർദു എന്ന് കേൾക്കുമ്പോൾ ഏവരുടെയും ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നത് ഗസലിന്റെ ഈരടികളാണ്. ഉർദു ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഉർദു മഹാകവി മിർസ അസ്ദുള്ളാഖാൻ ഗാലിബിന്റെ ചരമദിനമായ  ഫെബ്രുവരി15-നാണ് ദേശീയ ഉർദു ദിനമായി ആചരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ ഉർദു വിദ്യാർഥികൾക്കായി കവിത ആലാപനവും ക്ലാസ്സ് അടിസ്ഥാനത്തിൽ കൈയ്യെഴുത്ത് മത്സരവും, പോസ്റ്റർ നിർമ്മാണ  മത്സരവും സംഘടിപ്പിച്ചു. ആവാസ് ഉർദു കേരളയുടെ കീഴിൽ നടന്ന മിർസ ഗാലിബ് എക്സലൻസി ടെസ്റ്റിൽ ഉർദു അധ്യാപികയുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.