ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ലാഗ്വേജ് ക്ലബ്ബ്/അറബി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബി ക്ലബ്ബ് നടത്തിയ ശ്രദ്ദേയമായ പ്രവർത്തനങ്ങളിൽ ചിലത

GUPS ചെമ്മനാട് വെസ്റ്റിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു 2022-23

അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി GUPS ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക്ക് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.കുട്ടികൾക്ക് 15 ചോദ്യങ്ങൾ നൽകുകയും അവയുടെ ഉത്തരങ്ങൾ കണ്ടുപിടിച്ച്  ഇത്തരം നിക്ഷേപിക്കാൻ വേണ്ടി പ്രത്യേകം സജ്ജമാക്കിയ പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയതു. വിജയികളെ നറുക്കെടുപ്പിലൂടെ ഹെഡ് മിസ്റ്റസ്റസ് രമ ടീച്ചർ തെരഞ്ഞെടുത്തു.

യു.പി വിഭാഗത്തിൽ അഫ്റാസ് ഇസ്മാഈൽ കുരിക്കൽ (5 A), ആയിഷ കെ.എച്(7 C ), ആയിഷ റഫ്ദ K (7 C ), എന്നിവർ യഥാ ക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

LP വിഭാഗത്തിൽ ഇബ്രാഹീം അൻസഫ് (3 C ), റിദ റാഫി ( 3 A ), അബ്ദുല്ല അബ്റാർ (3 C)എന്നിവർ യഥാ ക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

പരിപാടിക്ക് അജിൽ സാർ , ശരീഫ ടീച്ചർ, മുനീർ സർ എന്നിവർ നേത്രത്വം നൽകി.

ജിയുപിഎസ്  ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്വിസ് സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന വ്യാപകമായി KATF സംസ്ഥാന സമിതി സംഘടിപ്പിച്ച അലിഫ് അറബിക് ക്വിസ് 22 Gups ചെമ്മനാട് വെസ്റ്റിൽ നടത്തുകയുണ്ടായി. 14-07-2022 വ്യാഴം ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടന്ന സ്കൂൾ തല മത്സരത്തിൽ LP, UP വിഭാഗങ്ങളിൽ നിന്നും നൂറോളം കുട്ടികൾ പങ്കെടുത്തു.

എൽ പി വിഭാഗത്തിൽ നിഹാ നുജൂം (3 A ) ഒന്നാം സ്ഥാനവും, മുസമ്മിൽ (4B ) രണ്ടാം സ്ഥാനവും,അമാന ഫാത്തിമ (4 C)റന മബ്രൂക്ക് (4 C ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ടാലൻറ് ടെസ്റ്റിന് ശ്രീ :അജിൽ മാഷ് , ശ്രീ മുനീർ മാഷ് എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര അറബിക് ദിനാഘോഷം 2021: ഡിസംബർ 18

അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്ലബിൻറെ കീഴിൽ LP, UP കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സമ്മാനദാനവും നടത്തി. ഡിസംബർ 13-ന് തുടങ്ങിയ മത്സര ഇനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചറും സീനിയർ അസിസ്റ്റൻറ് ശ്രീ പി.ടി ബെന്നി മാഷും ചേർന്ന് നിർവഹിച്ചു. ഡിസംബർ 18 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങിൽ മുഖ്യാതിഥിയായി കാസർഗോഡ് അൽഹിക്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ യാസർ അൽഹികമി പങ്കെടുത്തു. SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീമതി രമടീച്ചർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ താരിഖ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ചു ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ശ്രീ അജിൽ കുമാർ സ്വാഗതവും ശ്രീമതി ഷെരീഫ ടീച്ചർ നന്ദിയും പറഞ്ഞു.