ജി.യു.പി.എസ്.കീഴായൂർ/അക്ഷരവൃക്ഷം/അമ്മുവിന് ബാധിച്ച ചിക്കൻ ഗുനിയ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന് ബാധിച്ച ചിക്കൻ ഗുനിയ

ഒരിടത്തൊരിടത്ത് ഒരു കൊച്ചു വീട്ടിൽ അമ്മു എന്ന കുട്ടിയുണ്ടായിരുന്നു. അവൾക്ക് കളിക്കാൻ കുറേ സാധനങ്ങളുണ്ടായിരിക്കെ ഒരു ദിവസം അവൾ ചിരട്ടകൾ ഉപയോഗിച്ച് ചോറും കറിയും വെച്ച് കളിയ്ക്കുകയായിരുന്നു. അവൾ ചിരട്ടയിൽ വെള്ളമൊഴിച്ചു.അപ്പോഴാണ് അമ്മ വിളിച്ചത് അമ്മൂ.... അമ്മൂ..." . "എന്താ അമ്മേ ?". "വരൂ... നമുക്ക് ഊണു കഴിയ്ക്കാം.. ". അമ്മു ഭക്ഷണം കഴിയ്ക്കാനായി വീട്ടിലേക്ക് ഓടിപ്പോയി. രാത്രിയായി. അമ്മുവിന് ആ ചിരട്ടയിൽ വെച്ച വെള്ളത്തെപ്പറ്റി ഒരു ഓർമ്മയും വന്നില്ല. ദിവസങ്ങൾ കടന്ന് പോയി. അതിനിടയിൽ ആ ചിരട്ടയിലെ വെള്ളത്തിൽ കൊതുക് മുട്ടകളിട്ടു. അങ്ങനെ കൊതുകുകൾ കൂടാൻ തുടങ്ങി. അമ്മുവിനെ കൊതുകുകൾ കടിച്ചു.അവൾക്ക് വേദനിച്ചു. പനിച്ചു. അവളെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഡോക്റ്റർ റഞ്ഞു "അമ്മുവിന് ചിക്കൻ ഗുനിയയാണ്". അപ്പോഴാണ് അമ്മുവിന് ആ ചിരട്ടയിൽ വെള്ളം വെച്ച കാര്യം ഓർമ്മ വന്നത്. ഗുണപാഠം:- കൂട്ടുകാരേ നമ്മൾ എന്ത് ചെയ്യുന്നുവോ അത് നമ്മൾ ഓർമ്മിച്ച് വെയ്ക്കണം. ഇല്ലെങ്കിൽ അമ്മുവിന് പറ്റിയതു പോലെ പറ്റും.

വൈഗ എസ് വി
3 ബി ജി യു പി എസ് കിഴായൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ