ക്ഷമ നശിച്ച പ്രകൃതി മഹാ പ്രളയത്തിലൂടെ പ്രതികരിച്ചു.
മഴ പെയ്ത്, വീടിനകത്ത് വെള്ളം കയറിയും പുഴകളും കുളങ്ങളും കരകവിഞ്ഞൊഴുകിയും
ഉരുൾപൊട്ടലിൽ പല പ്രദേശങ്ങളും മണ്ണിനടിയിൽ പെട്ട് ആളുകൾ മരിക്കുകയും ദുരിതത്തിലാവുകയും ചെയ്തു.
ഇങ്ങനെ ഒരു ദുരന്തം വന്നത് മഴയിലൂടെ മാത്രമല്ല, മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ടു കൂടിയാണ്.
പരശുരാമൻ മഴുവെറിഞ്ഞത് ദൈവത്തിന്റെ സ്വന്തം നാട് സൃഷ്ടിക്കാനായിരുന്നു.
പക്ഷെ, മനുഷ്യൻ മഴുവെറിഞ്ഞത് നാടിന്റെ സംസ്കാരത്തിലേക്കാണ്.
ഇനി ഒരു ദുരന്തം കൂടി വരാതാരിക്കാൻ നമുക്ക് പരിശ്രമിക്കാം.